ഡോ. ജോര്‍ജ് തയ്യില്‍
പണക്കാരെക്കാളുപരി പാവങ്ങളെ കൂടുതലായി വേട്ടയാടുന്ന രോഗാതുരതയായി ഹൃദ്രോഗം മാറിയിരിക്കുന്നുവെന്നാണ് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്റെ പ്രസിഡന്റും ഇന്ത്യന്‍ വംശജനുമായ ഡേ. സലിം യൂസഫ് പറഞ്ഞത് വെറുതെയല്ല. ലോക ഹൃദയദിനത്തോടനുബന്ധിച്ച് അദ്ദേഹം നല്‍കിയ സന്ദേശത്തില്‍ ഈ ദുരസ്ഥയ്ക്കുള്ള കാരണങ്ങളും വിവരിക്കുന്നു. ഹൃദയധമനീരോഗങ്ങള്‍മൂലം ഭൂമുഖത്ത് 17.3 ദശലക്ഷം പേര്‍ പ്രതിവര്‍ഷം മരണമടയുകയാണ്. ഈ സംഖ്യ 2030 ആകുമ്പോള്‍ 23.6 ദശലക്ഷമായി ഉയരുമെന്നാണ് കണക്കാക്കുന്നത്. അതായത്, എണ്ണത്തില്‍ ഓസ്ട്രേലിയയുടെ ജനസംഖ്യയെക്കാള്‍ കൂടുതല്‍! ഇതില്‍ 80 ശതമാനത്തിലധിവും സാമ്പത്തികമായി താഴെക്കിടയിലുള്ള രാജ്യങ്ങളിലുള്ളവരാണെന്ന് ഓര്‍ക്കണം. ഇന്ത്യയുടെ കാര്യമെടുത്താല്‍ 1960നും 70നും ഇടയിലുള്ള കാലഘട്ടത്തില്‍ ഹൃദ്രോഗം സമ്പന്നവര്‍ഗത്തെയാണ് കൂടുതലായി ബാധിച്ചത്. എന്നാല്‍ കഴിഞ്ഞ 15 വര്‍ഷങ്ങളില്‍ നടന്ന പഠനങ്ങളുടെ വെളിച്ചത്തില്‍ ഹാര്‍ട്ട് അറ്റാക്ക് സാമ്പത്തികമായും വിദ്യാഭ്യാസപരമായും താഴെക്കിടയിലുള്ളവരെയാണ് അധികമായി ബാധിച്ചതെന്ന് കാണാന്‍കഴിഞ്ഞു. ഇന്ത്യയിലുള്ള വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ വിശദമായ ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ കുറഞ്ഞവരില്‍ ഹൃദ്രോഗസാധ്യത അധികമായി കണ്ടു. ഇക്കൂട്ടരില്‍ ബോധവല്‍ക്കരണത്തിന്റെ അപര്യാപ്തത അവശ്യഘടകങ്ങളുടെ ഗൗരവം അറിയുന്നതിനും അവയെ കാലോചിതമായി പ്രതിരോധിക്കുന്നതിനും വിലങ്ങുതടിയായി നിന്നു. പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം ഇവരില്‍ വളരെയധികം ഉയര്‍ന്നുകണ്ടു. സാമ്പത്തികമായി മേലേക്കിടയിലുള്ളവര്‍ നല്ലയിനം എണ്ണകളും കൊഴുപ്പുകുറഞ്ഞ ഭക്ഷണപദാര്‍ഥങ്ങളും പഴങ്ങളും പച്ചക്കറികളും സുലഭമായി ഉപയോഗിക്കുകയും കൂടുതലായി വ്യായാമങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതായി കണ്ടെത്തി. എന്നാല്‍ പാവപ്പെട്ടവര്‍ക്ക് ലഭ്യമാവുന്നത് താണയിനം ആഹാരവിഭവങ്ങളാണെന്നതും കൂടുതല്‍ പേരും പുകവലിക്കുന്നവരാണെന്നതും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിന്റെയൊക്കെ ഫലമായി 40 വര്‍ഷമായി വികസ്വരരാജ്യങ്ങളില്‍ ഹൃദ്രോഗമുള്ളവരുടെ എണ്ണം കുതിച്ചുയരുകയാണ്. മലിനമായ അന്തരീക്ഷത്തിലും രോഗാതുരമായ ചുറ്റുപാടുകളിലും അകപ്പെട്ട് സ്വയം രക്ഷിക്കാനാകാത്തവിധം ഓരോരുത്തരും കുടുങ്ങിപ്പോകുകയാണെന്ന് ഈ വര്‍ഷത്തെ ലോക ഹൃദയദിനം അഭിപ്രായപ്പെടുന്നു. പ്രത്യേകിച്ച് അതിവേഗം വളരുന്ന നഗരവല്‍ക്കരണം തീരാശാപമായി മാറുകയാണ്. ഈ യാഥാര്‍ഥ്യം വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന് തലവേദനയുണ്ടാക്കുന്നു. "ഹൃദയസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക' (ഇൃലമശേിഴ ഒലമൃേ ഒലമഹവ്യേ ഋി്ശൃീിാലിേെ) എന്നതാണ് ഈ വര്‍ഷത്തെ ഹൃദയദിന സന്ദേശം. നാം ജീവിക്കുന്ന സമസ്ത മേഖലകളിലും ഹൃദയസൗഹൃദയ അന്തരീക്ഷം വളര്‍ത്തിയെടുക്കണം. ദാരിദ്ര്യത്തെയും ഹൃദ്രോഗസാധ്യതയെയും ബന്ധപ്പെടുത്തുന്ന മറ്റൊരു പ്രതിഭാസം ഗര്‍ഭിണികളുടെ പോഷകമൂല്യം കുറഞ്ഞ ഭക്ഷണക്രമമാണ്. ഗര്‍ഭാവസ്ഥയില്‍ പോഷകാഹാരങ്ങള്‍ കുറച്ചാണ് കഴിക്കുന്നതെങ്കില്‍ അത് ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നു. പ്രതികൂലമായ "ജനിതക പ്രോഗ്രാമിങ്' ആണ് കുട്ടിയിലുണ്ടാകുന്നത്. ആ കുട്ടി പിന്നീട് പോഷകസമൃദ്ധമായ ആഹാരം കഴിക്കേണ്ടിവന്നാല്‍ ജനിതകസമനില തെറ്റുമെന്ന് ഗവേഷണങ്ങള്‍ സ്ഥിരീകരിക്കുന്നു. ജനിതകപ്രോഗ്രാമിങ്ങിന്റെ സന്തുലിതാവസഥ തകിടംമറിക്കുമ്പോള്‍ ഭാവിയില്‍ ഹൃദ്രോഗം, അമിത രക്തസമ്മര്‍ദം, പ്രമേഹം എന്നീ രോഗാതുരതകള്‍ ഉണ്ടാകാനുള്ള സാധ്യത ഏറുന്നു. അശാസ്ത്രീയമായ നഗരവല്‍ക്കരണവും ആരോഗ്യരംഗത്തെ ഭീഷണമായൊരവസ്ഥയില്‍ കൊണ്ടെത്തിക്കുന്നു. 1900ല്‍ ലോകജനസംഖ്യയുടെ വെറും 10 ശതമാനം മാത്രമേ നഗരങ്ങളില്‍ ജീവിച്ചിരുന്നുള്ളു. എന്നാല്‍ ഇന്ന് 50 ശതമാനവും നഗരങ്ങളിലാണ്. 2050ല്‍ ഇത് 75 ശതമാനമായി വര്‍ധിക്കുമെന്ന് കണക്കുകള്‍ പറയുന്നു. 1960നും 2000നും ഇടയ്ക്കുള്ള കാലഘട്ടത്തില്‍ ഇന്ത്യയിലെ നഗരങ്ങളിലുള്ളവരുടെ ഹൃദ്രോഗസാധ്യത ആറുമടങ്ങായും ഗ്രാമീണരില്‍ രണ്ടുമടങ്ങായും വര്‍ധിച്ചു. അതായത്, നഗരവാസികളില്‍ 6-10 ശതമാനം പേര്‍ക്കും ഗ്രാമീണരില്‍ 3-4 ശതമാനം പേര്‍ക്കും ഹൃദ്രോഗമുണ്ടെന്നര്‍ഥം. വരും കാലങ്ങളില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മൃത്യുവിനിരയാകുന്നത് ഹൃദ്രോഗത്താലാകുമെന്നതിന് ശക്തമായ സൂചനകളുണ്ട്. ഈ സംഖ്യ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ അതിഭീഷണമായ രീതിയില്‍ വര്‍ധിക്കുമെന്നും സൂചനകളുണ്ട്. 2030 ആകുന്നതോടെ 36 ശതമാനത്തിലധികം ഇന്ത്യക്കാരും ഹൃദയധമനീരോഗങ്ങള്‍മൂലം മൃത്യുവിനിരയാകും. ചുറ്റുമുള്ള അന്തരീക്ഷം ഹൃദയസൗഹൃദമാക്കണം. കൂടുതല്‍ ചെടികളും മരങ്ങളും നട്ടുവളര്‍ത്തണം. സ്കൂളുകളിലെ ഭക്ഷണശീലങ്ങള്‍ ആരോഗ്യപൂര്‍ണമാക്കണം. പുകയില ഉല്‍പ്പന്നങ്ങളുടെയും ഫാസ്റ്റ് ഫുഡിന്റെയും ഉപയോഗവും പരസ്യങ്ങളും തടയണം. തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും വീടുകളിലും "പാസീവ് സ്മോക്കിങ്' തടയാന്‍ മുന്‍കരുതലുകളെടുക്കണം. ചുരുക്കത്തില്‍ സമസ്ത ജീവിതമേഖലകളിലും തൊഴിലിടങ്ങളിലും കളിസ്ഥലങ്ങളിലും പരിസ്ഥിതിയും മറ്റു സാഹചര്യങ്ങളും ആരോഗ്യപൂര്‍ണമാക്കണം. പുകവലിമൂലം ലോകത്ത് 50,000 കോടി ഡോളറിന്റെ നഷ്ടമാണുണ്ടാകുന്നതെന്ന് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍ നടത്തിയ പഠനങ്ങള്‍ തെളിയിച്ചു. 2010ല്‍ പുകവലിനിമിത്തം ആറു ദശലക്ഷം പേര്‍ മരിച്ചു. ഇതില്‍ 72 ശതമാനം പേരും വികസ്വരരാജ്യങ്ങളിലുള്ളവരാണ്. സ്ഥിരമായി പുകവലിക്കാരോടൊപ്പം സഹവസിക്കുന്ന "പാസീവ്' വലിക്കാര്‍ക്ക് ഹൃദ്രോഗസാധ്യത പുകവലിയന്മാരോടൊപ്പമുണ്ട്. വല്ലപ്പോഴും മറ്റുള്ളവര്‍ പുകവലിച്ചുവിടുന്നത് ശ്വസിക്കുന്നവര്‍ക്ക് ഹൃദ്രോഗസാധ്യത 30 ശതമാനമാണ്. പുകവലിക്കാരന് ഹൃദ്രോഗസാധ്യത പൊതുവായി അഞ്ചരമടങ്ങാണ്. സ്ഥിരമായി പുകവലിക്കുന്നവന്റെ ആയുര്‍ദൈര്‍ഘ്യം 10-15 വര്‍ഷം വരെ കുറയുന്നു. ആഗോളമായി 700 ദശലക്ഷം കുട്ടികള്‍ മാതാപിതാക്കളോ ബന്ധുമിത്രാദികളോ വലിച്ചുവിടുന്ന പുകയിലപ്പുക ശ്വസിച്ച് വിവിധ രോഗങ്ങള്‍ക്ക് അടിമപ്പെടുന്നു. പഴങ്ങളും പച്ചക്കറികളും അടങ്ങുന്ന ഭക്ഷണം ഹൃദയാരോഗ്യത്തിന് അനിവാര്യമാണ്. ഇവ കുറഞ്ഞാല്‍ ഹൃദ്രോഗസാധ്യത 20 ശതമാനമായി വര്‍ധിക്കുന്നു. ശരീരത്തിന്റെ ഊര്‍ജവും സമ്പുഷ്ടതയും വര്‍ധിപ്പിക്കാന്‍ ആഹാരത്തിന്റെ അളവ് വര്‍ധിപ്പിക്കുന്നതിനുപകരം അതിനെ കൂടുതല്‍ സമീകൃതമാക്കുക. പെട്ടെന്ന് ഭക്ഷണമുണ്ടാക്കി ജോലിസ്ഥലത്ത് കൊണ്ടുപോകേണ്ട ധൃതിയിലും സമയക്കുറവുമൂലവും നല്ല ഭക്ഷണം കഴിക്കാന്‍ പലര്‍ക്കും പറ്റാതെവരുന്നു. ക്യാന്റീനുകളാണെങ്കില്‍ ആരോഗ്യപൂര്‍ണമായ ഭക്ഷണം ഉണ്ടാക്കുന്നതില്‍ ശ്രദ്ധിക്കാറുമില്ല. കുറഞ്ഞ ചെലവില്‍ ഭക്ഷണമുണ്ടാക്കി കൊടുക്കേണ്ടതുകൊണ്ട് പലപ്പോഴും വിലകുറഞ്ഞ ഭക്ഷണപദാര്‍ഥങ്ങളും കാലാവധി കഴിഞ്ഞ പാചകമിശ്രതങ്ങളും ഉപയോഗിക്കുന്നു. ഒരു തവണ ഉപയോഗിച്ച എണ്ണ പലവട്ടം പാചകത്തിന് ഉപയോഗിക്കേണ്ട ഗതികേടും ഉണ്ടാകുന്നു. പലപ്രാവശ്യം തിളപ്പിക്കുന്ന എണ്ണ ക്യാന്‍സറുണ്ടാക്കുന്നതില്‍ ഉദ്ദീപന ഘടകമാകുമെന്ന് ഗവേഷണങ്ങള്‍ തെളയിച്ചിട്ടുണ്ട്.അപഥ്യമായ ഭക്ഷണങ്ങളോടൊപ്പം വ്യായാമവും ഇല്ലാതാകുമ്പോഴാണ് ഹൃദയാരോഗ്യം തകിടംമറിയുക. വ്യായാമരാഹിത്യംകൊണ്ടു മാത്രം ഹൃദ്രോഗസാധ്യത പലമടങ്ങാണ്; പ്രമേഹമുണ്ടാകാനുള്ള സാധ്യത രണ്ടിരട്ടിയും. പൊത്തടിക്കുള്ള പ്രധാന ഹേതു വ്യായാമരാഹിത്യംതന്നെ. ലോകത്താകമാനമുള്ള 400 ദശലക്ഷം മുതിര്‍ന്നവര്‍ക്ക് പൊണ്ണത്തടിയുണ്ട്. 160 കോടി പേര്‍ക്ക് അമിതഭാരമുണ്ട്. 45 ദശലക്ഷം കുട്ടികള്‍ക്ക് അമിതഭാരമുണ്ട്. വികസ്വര രാഷ്ട്രമായ ഇന്ത്യയില്‍പ്പോലും 10 കോടിയിലേറെ പേര്‍ക്കും അമിതഭാരമുണ്ട്. ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളുമായി തുലനംചെയ്താല്‍ കേരളം എന്തുകൊണ്ടും വേറിട്ടുനില്‍ക്കുന്നു; പ്രത്യേകിച്ച് ഹൃദ്രോഗത്തിന്റെ കാര്യത്തില്‍. മലയാളികളുടെ കൊളസ്ട്രോള്‍ നിലവാരം അപകടകരമാംവിധം വര്‍ധിച്ചുകാണുന്നു. ഒരുദിവസം മലയാളി കഴിച്ചുതീര്‍ക്കുന്നത് 5000 ടണ്‍ മാംസാഹാരമാണ്. കേരളത്തിന്റെ മൃഗസംരക്ഷണവകുപ്പ് 2011ല്‍ നടത്തിയ നിരീക്ഷണങ്ങളില്‍ ഇന്ത്യയില്‍ ഏറ്റവുമധികം മാംസം ഉപയോഗിക്കുന്ന സംസ്ഥാനം കേരളംതന്നെ. സ്വന്തം പറമ്പില്‍ കൃഷിചെയ്ത് വിഷം പുരളാത്ത പഴങ്ങളും പച്ചക്കറികളും കഴിക്കാന്‍ താല്‍പ്പര്യവും സമയവും നഷ്ടപ്പെട്ട മലയാളി എളുപ്പത്തില്‍ ലഭിക്കുന്ന ഭക്ഷണപദാര്‍ഥങ്ങളെ അഭയംപ്രാപിച്ചുതുടങ്ങി. മലയാളികളുടെ ഹൃദ്രോഗസാധ്യത ഭീഷണമാംവിധം വര്‍ധിക്കുന്നതായി അടുത്തകാലത്തു നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നു. ജീവിത-ഭക്ഷണ ശൈലികളില്‍ അടക്കവും കൃത്യനിഷ്ഠയും നഷ്ടപ്പെട്ട മലയാളി കിട്ടുന്നതെല്ലാം ആര്‍ത്തിയോടെ അകത്താക്കുന്നു. എന്തുംവരട്ടെ പണമുള്ളതുകൊണ്ട് ചികിത്സനടത്തി രക്ഷപ്പെടാമെന്ന ചിന്തയുണ്ട്. എന്നാല്‍ ഹൃദയാഘാതം വന്നശേഷം നടത്തുന്ന ചികിത്സകളെല്ലാം പാച്ച്വര്‍ക്കുകളാണെന്നും ഹൃദ്രോഗത്തിന് ഒരു ശാശ്വതചികിത്സ ഇല്ലെന്നുമുള്ള യാഥാര്‍ഥ്യം മലയാളി മനസ്സിലാക്കുന്നില്ല. ഈ ധാര്‍ഷ്ട്യം അത്യാഹിതങ്ങളെ ക്ഷണിച്ചുവരുത്തുകതന്നെ ചെയ്യും. (ലേഖകന്‍ എറണാകുളം ലൂര്‍ദ് ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ധനും ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റുമാണ്)