ഡോ. പ്രിയ ദേവദത്ത്
ശുദ്ധീകരണം, വിഘടനം, സംഭരണം തുടങ്ങി സങ്കീര്‍ണമായ നിരവധി ധര്‍മങ്ങളുള്ള ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. നല്ലൊരുശതമാനം നശിച്ചുപോയാലും വീണ്ടും വളര്‍ന്നെത്താനുള്ള ശേഷി കരളിനുണ്ട്. ഏകദേശം ഒന്നരക്കിലോയോളം ഭാരം വളര്‍ച്ചയെത്തിയ ഒരാളുടെ കരളിനുണ്ടാകും. മദ്യപാനം, ജീവിതശൈലിയില്‍ വന്ന അനാരോഗ്യകരമായ മാറ്റങ്ങള്‍, വ്യായാമക്കുറവ് ഇവയൊക്കെ കരളിന്റെ ആരോഗ്യത്തെ ഏറെ പ്രതികൂലമായി ബാധിക്കാറുണ്ട്. കേടുപറ്റിയാല്‍ സ്വയം സുഖപ്പെടുത്താനുള്ള കഴിവുള്ളതിനാല്‍ ഏറെക്കാലം പ്രതിബദ്ധതയോടെ കരള്‍ ജോലി തുടരും. വീണ്ടെടുക്കാനാകാത്തവിധം കോശങ്ങള്‍ നശിക്കുന്നതോടെ കരള്‍ പ്രവര്‍ത്തനരഹിതമാകുന്നു.
നിറയെ നേര്‍ത്ത സുഷിരങ്ങളുള്ള കോശങ്ങളാലാണ് കരള്‍ നിര്‍മിച്ചിരിക്കുന്നത്. നേര്‍ത്ത രക്തലോമികകളാല്‍ സമ്പന്നമാണ് കരളിന്റെ ഉപരിതലം. പ്രാണവായുവും പോഷകങ്ങളും നിറഞ്ഞ രക്തത്തെ രക്തലോമികകളില്‍ പിടിച്ചുനിര്‍ത്തി അഞ്ഞൂറിലധികം വ്യത്യസ്ത ധര്‍മങ്ങള്‍ കരള്‍ നിര്‍വഹിക്കുന്നു. "യകൃത്' എന്നാണ് കരളിനെ ആയുര്‍വേദം സൂചിപ്പിക്കുക.
ലക്ഷണമില്ലാതെ കരള്‍രോഗങ്ങള്‍കരളിനുണ്ടാകുന്ന ചെറിയ പ്രശ്നങ്ങള്‍ സ്വയം പരിഹരിച്ചു മുന്നേറുന്നതിനാല്‍ മിക്ക കരള്‍രോഗങ്ങളും കാര്യമായ ലക്ഷണങ്ങള്‍ ഏറെക്കാലം പ്രകടമാക്കാറില്ല. അതുകൊണ്ടുതന്നെ മിക്ക കരള്‍ രോഗങ്ങളും ഗുരുതരമായശേഷമാണ് പലരും തിരിച്ചറിയുക.കരളില്‍ കൊഴുപ്പടിയുമ്പോള്‍ (ഫാറ്റി ലിവര്‍)വളരെ വ്യാപകമായ കരള്‍രോഗങ്ങളിലൊന്നാണ് "ഫാറ്റിലിവര്‍' അഥവാ കരളില്‍ കൊഴുപ്പടിയുന്ന അവസ്ഥ. രക്തത്തിലെ കൊഴുപ്പിനെ സംസ്കരിക്കാനുള്ള കരളിന്റെ ശേഷി കുറയുന്ന രോഗമാണിത്. ഗുരുതരമായ കരള്‍രോഗങ്ങള്‍ക്കും പ്രമേഹം, ഹൃദയാഘാതം തുടങ്ങിയ രോഗങ്ങള്‍ക്കും ഫാറ്റി ലിവര്‍ തുടര്‍ന്ന് ഇടയാക്കുമെന്നതിനാല്‍ പ്രാരംഭഘട്ടമായ ഫാറ്റി ലിവറിന്റെ നിയന്ത്രണത്തിന് ഏറെ പ്രാധാന്യമുണ്ട്. മദ്യപിക്കുന്നവരിലെ ഫാറ്റി ലിവര്‍മദ്യപിക്കുന്നവരില്‍ ആദ്യമെത്തുന്ന കരള്‍രോഗം ഫാറ്റി ലിവറാണ്. മദ്യപാനികളില്‍ കരളിലെ കോശങ്ങളില്‍ കൊഴുപ്പടിഞ്ഞുതുടങ്ങാന്‍ അധികകാലമൊന്നും വേണ്ട. ഈ ഘട്ടത്തില്‍ കരളിന്റെ സ്വാഭാവിക തവിട്ടുകലര്‍ന്ന ചുമപ്പുനിറം മാറി വെളുത്തുതുടങ്ങും. കൊഴുപ്പടിയലിന്റെ തോത് പരിധിക്കുമുകളില്‍ ഉയരുകയും ഒപ്പം കരളിനെ മറ്റു രോഗങ്ങള്‍ ബാധിക്കുകയും ചെയ്യുമ്പോള്‍ കരള്‍ വീര്‍ത്ത് വലുതാകാനും മൃദുത്വം നഷ്ടപ്പെടാനും തുടങ്ങും. വേണ്ടത്ര പരിഗണന നല്‍കാതിരിക്കുകയും മദ്യപാനം തുടരുകയും ചെയ്യുന്നതിലൂടെ കരള്‍രോഗങ്ങള്‍ അടുത്തഘട്ടത്തിലേക്കു നീങ്ങും.
ബാഹ്യലക്ഷണങ്ങള്‍ പൊതുവേ കുറവാണെങ്കിലും വയറിന്റെ വലതുവശത്ത് വാരിയെല്ലിനു തൊട്ടുതാഴെ ഉണ്ടാകുന്ന വേദന, വയറിനുണ്ടാകുന്ന അസ്വസ്ഥതകളും ക്ഷീണവും പ്രത്യേക ശ്രദ്ധയോടെ കാണണം. കൂടാതെ ഓക്കാനം, ഛര്‍ദി, വിശപ്പില്ലായ്മ, കാലിലെ നീര് തുടങ്ങിയവയും ചിലരില്‍ പ്രകടമാണ്. മദ്യപിക്കാത്തവരിലെ ഫാറ്റി ലിവര്‍മദ്യപിക്കാത്തവരിലും കരളില്‍ കൊഴുപ്പടിയാറുണ്ട്. പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോള്‍, അമിതവണ്ണം, വ്യായാമക്കുറവ്, കൊഴുപ്പടങ്ങിയ ഭക്ഷണശീലങ്ങള്‍, അധികഭക്ഷണം, ചില മരുന്നുകള്‍ എന്നിവ മദ്യപിക്കാത്തവരിലെ ഫാറ്റി ലിവറിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികളിലും യുവാക്കളിലും ഇത് വ്യാപകമായി കാണുന്നു. തുടക്കത്തില്‍ത്തന്നെ നിയന്ത്രിച്ചുനിര്‍ത്തേണ്ട രോഗമാണിത്. കരളിന്റെ സംഭരണശേഷിക്ക് താങ്ങാവുന്നതിനുമപ്പുറം ഗ്ലൂക്കോസ് കരളിലെത്തിയാല്‍ കൊഴുപ്പ് വിതരണംചെയ്യാനാകാതെ കരളില്‍ത്തന്നെ അടിഞ്ഞുകൂടി ഫാറ്റി ലിവറിനിടയാക്കും. കൂടാതെ കൊഴുപ്പുകോശങ്ങളില്‍നിന്ന് ഉപയോഗത്തിനായി കൊഴുപ്പ് എടുക്കുമ്പോഴും കരളില്‍ കൊഴുപ്പടിയാം.
കരളില്‍ കൊഴുപ്പടിയുന്നതു തടയാന്‍
മദ്യപാനം പൂര്‍ണമായും ഒഴിവാക്കുക. കോളകള്‍, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, മധുരപാനീയങ്ങള്‍ ഇവ ഒഴിവാക്കുക. ചുവന്ന മാംസം, വറുത്തതും പൊരിച്ചതുമായ ഭക്ഷണം, കേക്ക്, പേസ്ട്രി, മധുരവും കൊഴുപ്പും അടങ്ങിയ ഭക്ഷണം ഇവ പരമാവധി കുറയ്ക്കുക. പഴങ്ങള്‍, ഇലക്കറികള്‍, പച്ചക്കറികള്‍, ചെറുമത്സ്യങ്ങള്‍ ഇവ ഉള്‍പ്പെട്ട നാടന്‍ഭക്ഷണത്തിന് പ്രാധാന്യം നല്‍കുക. ലഘുവ്യായാമം ശീലമാക്കുക. പ്രമേഹം, കൊളസ്ട്രോള്‍ ഇവ നിയന്ത്രിച്ചുനിര്‍ത്തുക.
കരളില്‍ നീര്‍വീക്കമുണ്ടാകുന്ന രണ്ടാംഘട്ടംഫാറ്റി ലിവര്‍ ഉള്ളവര്‍ മദ്യപാനം തുടരുകയും ജീവിതശൈലി മെച്ചപ്പെടുത്താതിരിക്കുകയും ചെയ്യുന്നതോടെ കരള്‍രോഗം അടുത്തഘട്ടത്തിലേക്കു നീങ്ങും. മഞ്ഞപ്പിത്തം, പനി, വിശപ്പില്ലായ്മ, വയറുവേദന ഇവ ഈ ഘട്ടത്തില്‍ പ്രകടമാകും. കോശങ്ങള്‍ക്ക് ക്ഷതം ഏല്‍ക്കുന്നതോടൊപ്പം കരളില്‍ നീര്‍വീക്കവും ഉണ്ടാകുന്നതിനെത്തുടര്‍ന്ന് കോശങ്ങള്‍ക്കുചുറ്റും വെളുത്ത രക്താണുക്കള്‍ അടിയും. കൂടാതെ കരളില്‍ പൊറ്റകള്‍ രൂപപ്പെടുന്നത് കരളിന്റെ പ്രവര്‍ത്തനക്ഷമത കുറയ്ക്കും. മദ്യപാനം പൂര്‍ണമായും നിര്‍ത്തുന്നതോടൊപ്പം ജീവിതശൈലി പുനക്രമീകരിക്കുന്നതും ഗുരുതരമായ അടുത്തഘട്ടത്തിലേക്കു നീങ്ങാതെ കരളിനെ സംരക്ഷിക്കും.
അവസാനഘട്ടം(യകൃത്ദരം അഥവാ സിറോസിസ്)കരളിന് വളരെ വര്‍ഷമായി ഉണ്ടാകുന്ന കോശനാശമാണ് ഒടുവില്‍ സിറോസിസില്‍ എത്തിച്ചേരുന്നത്. കരളിനെ ബാധിക്കുന്ന മിക്ക രോഗങ്ങളും അവസാനിക്കുന്നത് സിറോസിസിലാണ്. മദ്യപാനം സിറോസിസ് രോഗികളുടെ എണ്ണത്തെ ഗണ്യമായി ഉയര്‍ത്തുന്ന പ്രധാന ഘടകമാണ്. പ്രതിരോധശക്തി കരളിനെതിരെ പ്രവര്‍ത്തിക്കുക, രക്തത്തിലും കരളിലും ചെമ്പിന്റെ അളവ് കൂടുക, പിത്താശയത്തിലെ അണുബാധകള്‍, ചില മരുന്നുകള്‍ ഇവയും സിറോസിസിന് ഇടയാക്കാറുണ്ട്.സിറോസിസ് ബാധിക്കുന്നതോടെ സ്വയം സുഖപ്പെടുത്താനുള്ള കരളിന്റെ ശേഷി നഷ്ടമാകുന്നതോടൊപ്പം മൃദുത്വവും ഇല്ലാതാകുന്നു. കരള്‍കോശങ്ങള്‍ കട്ടിപിടിച്ച് ചുരുങ്ങി വടുക്കള്‍ കെട്ടി നശിക്കും. കരളിലൂടെയുള്ള രക്തത്തിന്റെ സുഗമമായ ഒഴുക്കിനെ കേടുവന്ന കലകള്‍ തടസ്സപ്പെടുത്തുന്നു. ക്രമേണ കരളിന്റെ പ്രവര്‍ത്തനക്ഷമത കുറയുന്നു.
തുടര്‍ന്ന് ദോഷകരമായ വിഷവസ്തുക്കളെ നിര്‍വീര്യമാക്കാനോ രക്തം ശുദ്ധീകരിക്കാനോ അണുബാധ തടയാനോ കഴിയാതെ കരള്‍ പൂര്‍ണമായും പരാജയപ്പെടുന്നു. മഞ്ഞപ്പിത്തം, ക്ഷീണം, പേശികള്‍ക്ക് ബലക്കുറവ്, ഭാരംകുറയുക ഇവ പ്രകടമാകാറുണ്ട്. കരള്‍രോഗികളില്‍ രക്തം കട്ടപിടിക്കുന്നതിനാവശ്യമായ ഘടകങ്ങളുടെ ഉല്‍പ്പാദനം കുറയുന്നതിനാല്‍ രക്തം ഛര്‍ദിക്കുക, കുടലിലൂടെ രക്തസ്രാവം ഉണ്ടാവുക തുടങ്ങിയ സങ്കീര്‍ണതകളും ഉണ്ടാകാറുണ്ട്. വയറില്‍ വെള്ളം കെട്ടിനില്‍ക്കുക, വയറ് വീര്‍ക്കുക, പാദങ്ങളില്‍ നീരുണ്ടാവുക തുടങ്ങിയവ ഗുരുതരാവസ്ഥയുടെ സൂചനകളാണ്.
ചികിത്സകരള്‍രോഗങ്ങളുടെ അവസ്ഥകള്‍ക്കനുസരിച്ച് വിവിധ സസ്യ ഔഷധങ്ങളെ പ്രയോജനപ്പെടുത്താറുണ്ട്. ബ്രഹ്മി, തിപ്പലി, കീഴാര്‍നെല്ലി, ചിറ്റമൃത്, പ്ലാശ്, തഴുതാമ, കൊന്ന, തകരവേര്, മഞ്ഞള്‍, കിരിയാത്ത്, നെല്ലിക്ക, പര്‍പ്പടകപ്പുല്ല്, നന്നാറി, കറ്റാര്‍വാഴ, കോവല്‍, കടുക്രോഹിണി, ഇരട്ടിമധുരം ഇവ കരളിന് ഏറെ ഗുണകരമാണ്. ഇവയില്‍ കരള്‍കോശങ്ങളുടെ ആരോഗ്യത്തിന് വേപ്പ്, ബ്രഹ്മി, പര്‍പ്പടകപ്പുല്ല് ഇവ ചേര്‍ന്ന ഔഷധങ്ങള്‍ നല്ല ഫലം തരും. പ്ലാശിന്‍തൊലി ചേര്‍ന്ന ഔഷധങ്ങള്‍ വിഷാംശങ്ങളെ നീക്കംചെയ്യുകയും കോശങ്ങളുടെ പുനരുജ്ജീവനത്തെ സഹായിക്കുകയും ചെയ്യും. ഔഷധസസ്യങ്ങളുടെ ഗുണങ്ങള്‍ ഓരോ അവസ്ഥയിലും വ്യത്യസ്തമാകും. ചില ഘട്ടങ്ങളില്‍ നസ്യം, അഞ്ജനം, ലേപനം ഇവയും അനിവാര്യമാണ്.
യകൃത്രോഗികള്‍ പൊതുവേ ദുര്‍ബലരാണ്. എന്നാല്‍, പോഷകനില സംരക്ഷിക്കുന്ന തരത്തിലുള്ള ആഹാരക്രമങ്ങളും ചികിത്സയുടെ ഭാഗമാണ്. ഔഷധങ്ങള്‍ ചേര്‍ത്ത് പാകപ്പെടുത്തിയ കഞ്ഞികള്‍, ഇഡ്ഡലി, ഓട്സ്, മലര്, റാഗി, ചെറുപയര്‍, കൊഴുപ്പുനീക്കിയ പാല്‍, പച്ചക്കറി സൂപ്പുകള്‍, കാച്ചിയ മോര്, പടവലം, ഉരുളക്കിഴങ്ങ്, ഇലക്കറികള്‍, കുമ്പളങ്ങ, വെള്ളരിക്ക, കാരറ്റ്, പപ്പായ, ഇളനീര്, നാരങ്ങാവെള്ളം, പേരക്ക, തണ്ണിമത്തന്‍ ഇവ കരള്‍രോഗിക്ക് അനുയോജ്യമാണ്.
കരളും മദ്യപാനവുംമദ്യം ഏറ്റവും ദോഷകരമായി ബാധിക്കുന്ന അവയവം കരളാണ്. കരളിലാണ് മദ്യം സംസ്കരിക്കുന്നത്. മദ്യത്തെ വിഷകരമായ രാസപദാര്‍ഥങ്ങളായി വിഘടിപ്പിക്കുന്നത് കരളിലായതിനാല്‍ മദ്യത്തിന്റെ ദോഷകരമായ ഫലങ്ങളും കരളിനെ ഏറെ ബാധിക്കുന്നു. മദ്യത്തിന്റെ ഉപാപചയത്തെത്തുടര്‍ന്നുണ്ടാകുന്ന അസറ്റാല്‍ഡിഹൈഡ് മദ്യത്തെക്കാള്‍ അപകടകാരിയാണ്. ഈ രാസപദാര്‍ഥം കരളിലെ കോശങ്ങളില്‍ കൊഴുപ്പടിയാനും നീര്‍ക്കെട്ടുണ്ടാകാനും ഇടയാക്കും. ഈ അവസ്ഥ തുടരുമ്പോള്‍ സിറോസിസിന് വഴിയൊരുക്കുന്നു. സംയോജിത കലകള്‍ അടിഞ്ഞുകൂടി കരളിന്റെ ഘടനയെത്തന്നെ മാറ്റാന്‍ ഉപാപചയപ്രവര്‍ത്തനങ്ങളുടെ ഫലമായുണ്ടാകുന്ന ഫ്രീറാഡിക്കലുകള്‍ ഇടയാക്കുന്നു. അതോടെ കരള്‍ കട്ടിയുള്ളതാകുന്നു. പ്രതിസന്ധികളിലെല്ലാം കാര്യക്ഷമതയോടെ പ്രവര്‍ത്തിച്ചിരുന്ന കരള്‍ മെല്ലെ പിന്‍വാങ്ങുന്നു. മദ്യത്തില്‍നിന്ന് കരളിനെ സംരക്ഷിക്കുന്ന മരുന്നോ ഭക്ഷണമോ ഇല്ല. മദ്യപാനം വിവിധരോഗങ്ങള്‍ക്കിടയാക്കും
മദ്യപാനം കരള്‍രോഗങ്ങള്‍ക്കു പുറമെ ശാരീരികമായും മാനസികമായും നിരവധി പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഹൃദ്രോഗം, രക്തസമ്മര്‍ദം, പ്രമേഹം, നിര്‍ജലീകരണം, വിളര്‍ച്ച, ഹോര്‍മോണ്‍ തകരാറുകള്‍, അസ്ഥികളില്‍ ദ്വാരം വീഴുക, വാതരോഗങ്ങള്‍, ലൈംഗികതാല്‍പ്പര്യം കുറയുക തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് മദ്യപാനം വഴിവയ്ക്കാറുണ്ട്. മദ്യത്തോടൊപ്പം അകത്താക്കുന്ന നാരുകള്‍ തീരെ ഇല്ലാത്ത മൈദ വിഭവങ്ങള്‍, ഇറച്ചി, അച്ചാര്‍ ഇവയെല്ലാംതന്നെ ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ക്ക് ഇടയാക്കാറുണ്ട്. പോഷകമടങ്ങിയ ഭക്ഷണം മദ്യത്തോടൊപ്പം കഴിച്ചാലും മദ്യത്തിന്റെ ദോഷഫലങ്ങള്‍ എല്ലാ അവയവങ്ങളെയും ബാധിക്കും. മദ്യം മനസ്സിനെ ബാധിച്ചുതുടങ്ങുന്നത് മദ്യപാനി പലപ്പോഴും അറിയാറില്ല. വിഷാദം, പങ്കാളിയെ സംശയം, ഇല്ലാത്ത കാര്യങ്ങള്‍ കാണുകയും വിശ്വസിക്കുകയും ചെയ്യുക, ഓര്‍മ നഷ്ടമാകല്‍ തുടങ്ങിയ പ്രശ്നങ്ങളും മദ്യപാനികളില്‍ കാണാറുണ്ട്.
മദ്യപിച്ച് വണ്ടിയോടിക്കുമ്പോള്‍ സ്വന്തം വാഹനത്തിന്റെയും മറ്റ് വാഹനങ്ങളുടെയും വേഗം തിട്ടപ്പെടുത്താനുള്ള കഴിവ് നഷ്ടമാകുന്നതിനാല്‍ നിരവധി വാഹനാപകടങ്ങള്‍ക്കിടയാക്കാറുണ്ട്. ജീവന്റെ നിലനില്‍പ്പിനെ ബാധിക്കുന്നതിനാല്‍ ആയുര്‍വേദം മദ്യത്തെ വിഷമായാണ് കാണുന്നത്. ഒപ്പം വിവിധതരം മദ്യങ്ങളെക്കുറിച്ചും അവ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന രീതികളെക്കുറിച്ചും വിവരിക്കുന്നുണ്ട്. ലഹരിബാധയ്ക്ക് പ്രാഥമികം, മധ്യമം, അന്തിമം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളുണ്ട്. ആദ്യഘട്ടത്തില്‍ ഉത്സാഹം, തൃപ്തി, തുറന്ന സംസാരം ഇവ കാണും. മധ്യഘട്ടത്തില്‍ ആശയക്കുഴപ്പം, കുറഞ്ഞ സംസാരം ഇവ കാണുന്നു. അന്തിമഘട്ടത്തില്‍ ബോധക്ഷയത്തെത്തുടര്‍ന്ന് എല്ലാ പ്രവൃത്തികളും ഒടുങ്ങുന്നു. കൂടാതെ പരമദം, പാനാജീര്‍ണം, പാനവിഭ്രമം എന്നിങ്ങനെ ഗുരുതരമായ ലഹരിബാധയുടെ ലക്ഷണങ്ങളെയും പറയുന്നു.
പിപ്പലി, രാമച്ചം, നാഗപുഷ്പം, മുന്തിരി, കായം, കുരുമുളക്, അത്തിമരത്തിന്റെ തളിരിലകള്‍, താമരത്തണ്ട്, ഏലക്ക, കുമ്പളങ്ങ, തഴുതാമ, കരിങ്കൂവളക്കിഴങ്ങ്, ചന്ദനം ഇവ മദ്യപാനവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് പ്രയോജനപ്പെടുന്നവയില്‍പ്പെടുന്നു. സ്ഥിരമദ്യപന്മാരെ പെട്ടെന്ന് മദ്യത്തിന്റെ പിടിയില്‍നിന്ന് മോചിതരാക്കാന്‍ കഴിയില്ല. മദ്യം ഉപയോഗിക്കാത്തതിന്റെ അസ്വസ്ഥതകളില്‍നിന്ന് രോഗിയെ മോചിപ്പിക്കുന്നതോടൊപ്പം മദ്യപാനംമൂലം ശരീരത്തിലുണ്ടായ രോഗാവസ്ഥകള്‍ക്കും ചികിത്സ നല്‍കണം. മദ്യപനെ സാധാരണ മാനസികാവസ്ഥയിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ചികിത്സകളാണ് അടുത്തഘട്ടം. വിയര്‍പ്പ്, നെഞ്ചിടിപ്പ്, വിറയല്‍, ബോധക്കേട്, ഉല്‍കണ്ഠ, ക്ഷീണം, വിഷാദം, ഉറക്കപ്രശ്നങ്ങള്‍ തുടങ്ങിയ പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ക്കും ചികിത്സ തേടേണ്ടതാണ്.
(മാന്നാര്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ഡോക്ടറാണ് ലേഖിക)
-