ഡോ. പ്രിയ ദേവദത്ത്
മനുഷ്യശരീരത്തിലെ പ്രതിരോധ സംവിധാനത്തിലെ സുപ്രധാന കണ്ണികളാണ് ടോണ്‍സിലുകള്‍. തൊണ്ടയില്‍ നാവിന്റെ ഉത്ഭവസ്ഥാനത്ത് അണ്ണാക്കിന്റെ ഇരുവശങ്ങളിലുമായാണ് ടോണ്‍സിലുകളുടെ സ്ഥാനം. അന്നനാളം, ശ്വാസനാളം, വായു, ഭക്ഷണം ഇവയിലൂടെയെല്ലാം എത്തിപ്പെടുന്ന അണുക്കളെ ആദ്യം നേരിടുന്നത് ടോണ്‍സിലുകളാണ്. ആയുര്‍വേദം ടോണ്‍സിലുകളെ "താലുഗ്രന്ഥി' എന്നാണ് പറയുക. സാധാരണഗതിയില്‍ ടോണ്‍സിലുകള്‍ അണുക്കളെ തടഞ്ഞുനിര്‍ത്തി അവയെ നശിപ്പിച്ചോ നിര്‍വീര്യമാക്കിയോ ആരോഗ്യം നിലനിര്‍ത്തും. എന്നാല്‍ ചിലപ്പോള്‍ ഈ പ്രതിരോധ നടപടികളുടെ താളംതെറ്റും. അണുക്കള്‍ കൂട്ടത്തോടെ എത്തി ആക്രമണത്തിന്റെ ശക്തി കൂടുമ്പോള്‍ ടോണ്‍സിലുകള്‍ കീഴടങ്ങേണ്ടിവരും. ഇത്തരത്തില്‍ രോഗാണു ശക്തമാകുമ്പോഴും ശരീരത്തിന്റെ പ്രതിരോധശക്തി കുറയുമ്പോഴും ടോണ്‍സില്‍ഗ്രന്ഥിയില്‍ ഉണ്ടാകുന്ന അണുബാധയാണ് ടോണ്‍സിലൈറ്റിസ്. മുതിര്‍ന്നവരില്‍ "തുണ്ഡികേരി' എന്നും ശിശുക്കളില്‍ "താലുകണ്ടകം' എന്നീ പേരുകള്‍ ടോണ്‍സിലൈറ്റിസിനുണ്ട്. ടോണ്‍സിലൈറ്റിസ് കുട്ടികളിലാണ് ധാരാളമായി കാണപ്പെടുക. മുതിര്‍ന്നവരിലും അണുബാധ ഉണ്ടാകും. മുട്ടയുടെ ആകൃതിയുള്ള ടോണ്‍സില്‍ഗ്രന്ഥി സാധാരണഗതിയില്‍ ശ്രദ്ധയില്‍ പ്പെടണമെന്നില്ല. എന്നാല്‍ അണുബാധ ഉണ്ടായാല്‍ ടോണ്‍സില്‍ഗ്രന്ഥി തടിച്ച് ചുവന്ന് വലുതാകും.കാരണങ്ങള്‍വൈറസുകളും ബാക്ടീരിയകളും ടോണ്‍സിലൈറ്റിസിന് കാരണമാകാറുണ്ട്. ശരീരത്തിന്റെ അകത്തും പുറത്തും രോഗാണുക്കളുടെ വളര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുമ്പോള്‍ രോഗം എളുപ്പം പിടിപെടും. നല്ല ചൂടുള്ള കാലാവസ്ഥയില്‍ തണുത്ത വെള്ളം, തണുത്ത ഭക്ഷണം ഇവ കഴിക്കുമ്പോള്‍ തൊണ്ടയിലെ താപനിലയില്‍ താല്‍ക്കാലികമായ കുറവുണ്ടാക്കി ടോണ്‍സിലൈറ്റിസ് ബാധിക്കാം. അതുപോലെ മഞ്ഞ് കൊള്ളുക, മഴ നയുക, തുടര്‍ച്ചയായുള്ള എസിയുടെ ഉപയോഗം ഇവയും ചിലരില്‍ ടോണ്‍സിലൈറ്റിസിന് ഇടയാക്കാറുണ്ട്.ടോണ്‍സിലൈറ്റിസ് പെട്ടെന്ന് ഉണ്ടാവുകയോ നീണ്ടുനില്‍ക്കുന്ന അണുബാധയുടെ ഫലമായോ ഉണ്ടാകാം. അണുക്കള്‍ ടോണ്‍സില്‍ ഗ്രന്ഥിയുടെ ഉപരിതലത്തില്‍ അടിഞ്ഞുകൂടിയാണ് അണുബാധ ഉണ്ടാവുക.ലക്ഷണങ്ങള്‍പനി, ശരീരവേദന, ക്ഷീണം ഇവയോടൊപ്പം ശക്തമായ തൊണ്ടവേദനയാണ് സാധാരണ കാണപ്പെടുക. ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ട്, ടോണ്‍സിലുകളില്‍ ചുവപ്പ്, പഴുപ്പ്, വെളുത്തപാട ഇവ കാണപ്പെടുക, കഴുത്തിലെ കഴലകളില്‍ വീക്കവും വേദനയും, ചെവിവേദന ഇവയാണ് കാണപ്പെടുന്ന മറ്റ് പ്രധാന ലക്ഷണങ്ങള്‍. പലതവണ ടോണ്‍സിലൈറ്റിസ് വന്നവരില്‍ ഗ്രന്ഥിയില്‍ തടിപ്പ് സ്ഥിരമായി കാണാറുണ്ട്. ടോണ്‍സിലൈറ്റിസ് ഉള്ളപ്പോള്‍ ഈ തടിപ്പില്‍ തൊട്ടാല്‍ വേദനയുളവാകും.പകരുന്ന രോഗംടോണ്‍സിലൈറ്റിസ് പകരുന്ന രോഗമാണ്. രോഗിയുടെ വായില്‍നിന്നും മൂക്കില്‍നിന്നും വരുന്ന സ്രവങ്ങളുമായി സമ്പര്‍ക്കം ഉണ്ടാകുമ്പോഴാണ് ടോണ്‍സിലൈറ്റിസ് പകരുന്നത്. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും രോഗാണുക്കള്‍ അന്തരീക്ഷത്തില്‍ എത്തും. വായുവിലൂടെയും കൈകള്‍വഴി അന്നപഥത്തിലൂടെയും അടുത്തിടപഴകുന്നവരുടെ ശരീരത്തില്‍ രോഗാണുക്കള്‍ എത്തുന്നു. തൊണ്ടവേദന- ഗുരുതര രോഗങ്ങളുടെ ലക്ഷണമാകാംചില ഗുരുതര രോഗങ്ങളുടെ പ്രധാന ലക്ഷണമായും തൊണ്ടവേദന വരാറുണ്ട്. തൊണ്ടയുടെ ഒരുഭാഗത്ത് മാത്രമായി ഉണ്ടാകുന്ന വേദനയെ ഗൗരവമായി കാണണം. പ്രത്യേകിച്ച് മുതിര്‍ന്നവര്‍. അര്‍ബുദബാധയല്ലെന്ന് ഉറപ്പാക്കുകയും വേണം. ആവര്‍ത്തിച്ചുള്ള ടോണ്‍സിലൈറ്റിസും ശ്രദ്ധയോടെ കാണണം. രണ്ടുമുതല്‍ അഞ്ചു വയസ്സുവരെയുള്ള കുട്ടികളില്‍ ശക്തമായ തൊണ്ടവേദനയ്ക്കും പനിക്കുമൊപ്പം കഴുത്തില്‍ മുഴകള്‍കൂടി ഉണ്ടെങ്കില്‍ അത്യന്തം അപകടകാരിയായ ഡിഫ്ത്തീരിയയാണോ എന്ന് ഉറപ്പാക്കേണ്ടതുണ്ട്.സങ്കീര്‍ണതകള്‍ആവര്‍ത്തിച്ച് ഉണ്ടാകുന്ന ടോണ്‍സിലൈറ്റിസും ഫലപ്രദമായി ചികിത്സിക്കാത്ത ടോണ്‍സിലൈറ്റിസും നിരവധി സങ്കീര്‍ണതകള്‍ക്ക് വഴിയൊരുക്കാറുണ്ട്. ഹൃദയവാല്‍വിനെയും വൃക്കയുടെ പ്രവര്‍ത്തനങ്ങളെയും ഇത് ബാധിക്കാറുണ്ട്. ടോണ്‍സിലൈറ്റിസ് ഉള്ളവരില്‍ റുമാറ്റിക് ഫീവര്‍ എന്ന പനി വരാന്‍ സാധ്യതയുണ്ട്. ഹൃദയവാല്‍വുകളെ ബാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. മൂത്രത്തിലൂടെ രക്തം വരുന്നതും മുഖത്ത് നീരുവയ്ക്കുന്നതും അണുബാധ വൃക്കയെ ബാധിക്കുന്നതിന്റെ സൂചനകളാണ്. ടോണ്‍സിലുകള്‍ രോഗാണുക്കളുടെ താവളമാകുമ്പോള്‍ സൈനസുകള്‍, മധ്യകര്‍ണം, ശ്വാസകോശം, കഴുത്തിലെ ലസികാഗ്രന്ഥി തുടങ്ങി പല ഭാഗങ്ങളിലും അണുബാധ ഉണ്ടാകും. ടോണ്‍സില്‍ഗ്രന്ഥിയുടെ ചുറ്റുമുള്ള ഭാഗത്ത് പഴുപ്പ് വ്യാപിക്കുന്ന അവസ്ഥയും ഉണ്ടാകാം. ശക്തമായ തൊണ്ടവേദന, ഭക്ഷണവും ഉമിനീരും ഇറക്കാനാകാതെ വരിക, സംസാരിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. പഴുപ്പ് കഴുത്തിലേക്കു ബാധിക്കുന്ന അതീവ ഗുരുതര അവസ്ഥയും ഉണ്ടാകാനിടയുണ്ട്. തൊണ്ടവേദനയ്ക്കൊപ്പം ശ്വാസതടസ്സം, ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട് ഇവയും ഉണ്ടാകും.ടോണ്‍സിലൈറ്റിസ് സ്ഥിരമായി വരുന്നവര്‍ക്ക് ചെവിയില്‍ പഴുപ്പു വരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ടോണ്‍സില്‍ ഗ്രന്ഥികളില്‍ അടിക്കടി അണുബാധ ഉണ്ടാകുന്നത് അവയുടെ രോഗപ്രതിരോധശേഷി നശിപ്പിക്കാറുണ്ട്. കൂടാതെ വായില്‍ രുചിവ്യത്യാസം, വായ്നാറ്റം ഇവയും ഉണ്ടാകും. കുട്ടികളില്‍ ശ്വാസതടസ്സവും കൂര്‍ക്കംവലിയും ഉണ്ടാകാനും ടോണ്‍സിലൈറ്റിസ് ഇടയാക്കാറുണ്ട്.ചികിത്സഔഷധങ്ങള്‍ക്കു പുറമെ നസ്യം, പ്രതിസാരണം (നീര് വാര്‍ത്തുകളയുക), ലേപനം, ഗണ്ഡൂഷം (കവിള്‍കൊള്ളല്‍) ഇവ ഉള്‍പ്പെട്ട ചികിത്സകളാണ് ടോണ്‍സിലൈറ്റിസിന് നല്‍കുക. ടോണ്‍സില്‍ ഗ്രന്ഥികളുടെ വീക്കം കുറയ്ക്കുന്നതോടൊപ്പം ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള പ്രതിരോധ ചികിത്സകളും നല്‍കും. രോഗി വിശ്രമിക്കുന്നതോടൊപ്പം ശുചിത്വം കര്‍ശനമായി പാലിക്കുകയും വേണം. ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ശരീരത്തില്‍ നിര്‍ജ്ജലീകരണത്തിന് സാധ്യതയുണ്ട്. ഇത് ഒഴിവാക്കാന്‍ തിളപ്പിച്ചറിയ വെള്ളവും ദ്രവരൂപത്തിലുള്ള ഭക്ഷണവും രോഗിക്ക് നല്‍കണം. നെല്ലിക്ക നീര്, കഞ്ഞിവെള്ളം, പേരയ്ക്ക ചതച്ചുപിഴിഞ്ഞ നീര്, പച്ചക്കറി സൂപ്പ് ഇവ പ്രയോജനപ്പെടുത്താം. തണുത്ത വെള്ളവും ഭക്ഷണവും ഒഴിവാക്കണം. ചൂടുവെള്ളത്തില്‍ ഉപ്പിട്ട് കവിള്‍കൊള്ളുന്നതിലൂടെ വായിലെ അണുക്കളെ കുറയ്ക്കാനാകും. മുയല്‍ച്ചെവി വേരോടെ അരച്ച് പുറമെ പുരട്ടാം.ചുക്കും ഇന്തുപ്പും പൊടിച്ചുചേര്‍ത്ത് വീക്കമുള്ള ഭാഗത്ത് പുരട്ടാം. രോഗിയുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക. രോഗം ബാധിച്ചവരില്‍നിന്ന് കുട്ടികളെ അകറ്റിനിര്‍ത്താനും ശ്രദ്ധിക്കണം. രോഗി ഉപയോഗിച്ച പാത്രങ്ങള്‍, ടവല്‍ ഇവ മറ്റുള്ളവര്‍ ഉപയോഗിക്കരുത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും രോഗി ടവല്‍കൊണ്ട് മുഖം മറയ്ക്കണം.മാന്നാറിലെ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ഡോക്ടറാണ് ലേഖിക -