ഡോ. ടി.എൻ. പരമേശ്വരക്കുറുപ്പ് റിട്ട. ചീഫ് മെഡിക്കൽ
ഓഫീസർ,
ഹോമിയോപ്പതി വകുപ്പ്.
ഫോൺ: 9446379528.
പ്രോസ്റ്റേറ്റ് രോഗത്തിന് മൂന്ന് അവസ്ഥയാണുള്ളത്. 1.ബി.പി.എച്ച് (ബിനൈൽ പ്രോസ്റ്റേറ്റ് ഹൈപ്പർ പ്ലാസിയ)2.പ്രോസ്റ്റാറ്റൈറ്റിസ് (അക്യൂട്ട്/ക്രോണിക്)3.പ്രോസ്റ്റേറ്റ് കാൻസർ. ഈ മൂന്ന് അവസ്ഥകളെയും വ്യത്യസ്തമായായ രീതിയിലാണ് ഹോമിയോപ്പതി കൈകാര്യം ചെയ്യുന്നത്.
ഇതിൽ ബി.പി.എച്ച് എന്ന പ്രോസ്റ്റേറ്റ് വീക്കം ശസ്ത്രക്രിയ കൂടാതെ തന്നെ ഹോമിയോപ്പതിയിലൂടെ പരിഹരിക്കാവുന്നതാണ്. രോഗത്തിന്റെ ആരംഭത്തിൽ ഹോമിയോപ്പതി ചികിത്സ ആരംഭിച്ചാൽ ശസ്ത്രക്രിയ ഒഴിവാക്കാവുന്നതാണ്. എന്നാൽ ഹോമിയോചികിത്സ ആരംഭിക്കുന്നതിനു മുമ്പ് പി.എസ്.എ ടെസ്റ്റ് നടത്തി കാൻസറിന് സാധ്യത ഇല്ലെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലുണ്ടാകുന്ന നീർക്കെട്ടും പഴുപ്പുമാണ് പ്രോസ്റ്റേറ്റൈറ്റിസ്.
പെട്ടന്നുണ്ടാകുന്നതും നീണ്ടു നിൽക്കുന്നതുമായ പ്രോസ്റ്റേറ്റൈറ്റിസുകളുണ്ട്. നീണ്ടു നിൽക്കുന്നവയെ സി.പി.എസ്.എസ് (ക്രോണിക് പെൽവിക് പെയിൻ സിൻഡ്രോം) എന്നും പറയാറുണ്ട്. ബാക്ടീരിയ കാരണമാണ് രോഗമുണ്ടാകുന്നത്. പെട്ടെന്നുണ്ടാകുന്ന പ്രോസ്റ്റേറ്റൈറ്റിസിന് പനിയും കുളിരും നടുവേദനയും മൂത്രത്തോടൊപ്പമുള്ള രക്തം പോക്കും ഉണ്ടാകാം. നീണ്ടു നിൽക്കുന്നതും ആവർത്തിച്ചുണ്ടാകുന്നതുമായ ക്രോണിക് പ്രോസ്റ്റേറ്റൈറ്റിസിനു കാരണവും ബാക്ടീരിയയാണ്. നടുവിനും സന്ധികളിലുമുണ്ടാകുന്ന വേദന, ലിംഗാഗ്രത്തിൽ വേദന, വേദനയോടെയുള്ള സ്ഖലനം എന്നിവയാണ് ലക്ഷണങ്ങൾ.
ഇടവിട്ടിടവിട്ട് മൂത്രമൊഴിക്കാൻ തോന്നുക, എന്നാൽ അളവിൽ കുറച്ചു മാത്രം പോകുക, ഇരുന്ന് മൂത്രമൊഴിക്കാൻ തടസം ഇവയൊക്കെയാണ് ലക്ഷണം. പ്രായമേറും തോറും പ്രോസ്റ്റേറ്റ് കാൻസറിനുള്ള സാധ്യത ഏറുമെന്നതിനാൽ പ്രോസ്റ്റേറ്റ് സംബന്ധമായ അസുഖമുള്ളവർ ആരംഭത്തിൽ തന്നെ ചികിത്സ തേടേണ്ടതാണ്. പ്രോസ്റ്റേറ്റ് വീക്കമുള്ള പുരുഷൻമാർ ശസ്ത്രക്രിയയ്ക്ക് പോകുന്നതിനു മുമ്പ് കുറഞ്ഞത് മൂന്നു മാസമെങ്കിലും ഹോമിയോപ്പതി ചികിത്സ ചെയ്യേണ്ടതുണ്ട്. അതിലൂടെ ശസ്ത്രക്രിയയും കാൻസറിനുള്ള സാധ്യതയും ഒഴിവാക്കാം.