ഡോ. പ്രിയ ദേവദത്ത്
ജീവിതത്തിന്റെ സാഫല്യമാണ് കുഞ്ഞുങ്ങള്‍. ഒരു കുഞ്ഞിന്റെ വളര്‍ച്ചയിലെ നിര്‍ണായകഘട്ടങ്ങള്‍ മൂന്നു വയസ്സുവരെയുള്ള കാലയളവിലാണ് കടന്നുപോവുക. മാതാപിതാക്കളുടെ സ്നേഹവലയത്തിനുള്ളില്‍ എപ്പോഴും സുരക്ഷിതമായിരിക്കുന്നത്കുഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്. ശരീരവളര്‍ച്ച, സൂക്ഷ്മകാര്യങ്ങള്‍ കൈകാര്യംചെയ്യുന്നതിലെ മിടുക്ക്, ഭാഷാവികാസം, സാമൂഹികശേഷി തുടങ്ങിയ വളര്‍ച്ചാഘട്ടങ്ങളിലെ തലങ്ങള്‍ ശ്രദ്ധയോടെ നിരീക്ഷിച്ച് കുട്ടിക്ക് മാനസികവും ശാരീരികവുമായ വൈകല്യങ്ങള്‍ ഇല്ലെന്ന് മാതാപിതാക്കള്‍ ഉറപ്പാക്കേണ്ടത് ഈ ഘട്ടത്തിലാണ്. അമ്മയ്ക്കു വേണ്ട നിര്‍ദേശങ്ങള്‍, കുഞ്ഞുങ്ങള്‍ക്ക് വിവിധ ഘട്ടങ്ങളിലുള്ള ആഹാരവിധികള്‍, പരിചരണരീതികള്‍ ഇവയൊക്കെ അടങ്ങിയ "കൗമാരഭൃത്യം' അഥവാ ബാലചികിത്സ ആയുര്‍വേദത്തിലെ എട്ടു വിഭാഗങ്ങളില്‍ ഒന്നാണ്. രണ്ടു വയസ്സുവരെയുള്ള വിഷയങ്ങള്‍ ശിശുപരിപാലനത്തിലും രണ്ടു വയസ്സുമുതല്‍ 12 വയസ്സുവരെയുള്ളവ ബാല്യത്തിലും പെടുന്നു. ജനംമുതല്‍ കുഞ്ഞിന്റെ വളര്‍ച്ചാഘട്ടങ്ങളില്‍ നല്‍കുന്ന ഔഷധയോഗങ്ങളെ പ്രാകാരയോഗങ്ങള്‍ എന്നാണ് പറയുക. "മസ്തിഷ്കവികാസം' -അനുഭവസമ്പത്ത് അനിവാര്യംഒരു കുഞ്ഞ് പിറന്നുവീഴുന്നത് വളര്‍ച്ച പൂര്‍ത്തിയാകാത്ത തലച്ചോറുമായാണ്. കുഞ്ഞിന്റെ മസ്തിഷ്കം തുടര്‍ന്ന് വികസിക്കുന്നതിന് ജീവിക്കുന്ന സാഹചര്യങ്ങളുമായി ഏറെ ബന്ധമുണ്ട്. പുറംലോകവുമായി നടത്തുന്ന അനുഭവങ്ങളുടെ വെളിച്ചത്തിലാണ് മസ്തിഷ്കകോശങ്ങള്‍ ക്രമേണ പരസ്പരം ബന്ധിക്കപ്പെട്ട് പുതിയ കഴിവുകള്‍ നേടിയെടുത്തു വളരുന്നത്. ജനിച്ച് ആദ്യവര്‍ഷങ്ങളിലാണ് ഇത്തരം വികാസങ്ങള്‍ ഏറെയും നടക്കുക. കാണുക, കേള്‍ക്കുക, ഇടപഴകുക തുടങ്ങിയ അനുഭവസമ്പത്ത് കുഞ്ഞിന്റെ മസ്തിഷ്കകോശങ്ങളുടെ വളര്‍ച്ചയ്ക്ക് അനിവാര്യമാണ്. അമ്മയുടെ സ്നേഹപരിചരണങ്ങള്‍, ആശ്വാസം ഇവയിലൂടെയാണ് ആവശ്യങ്ങള്‍ നേടാന്‍ കുഞ്ഞ് പഠിക്കുന്നത്. വിവിധ ശബ്ദങ്ങള്‍, പല നിറങ്ങള്‍, സ്നേഹത്തോടെയുള്ള പെരുമാറ്റം ഇവയൊക്കെ കുഞ്ഞിന്റെ മസ്തിഷ്ക വികാസത്തില്‍ നല്ല മാറ്റംവരുത്തുന്നു. മറിച്ച് വളര്‍ച്ചാഘട്ടങ്ങളുടെ നിര്‍ണായക വര്‍ഷങ്ങളില്‍ സ്നേഹമോ ലാളനയോ പരിഗണനയോ ലഭിക്കാത്ത കുഞ്ഞുങ്ങളുടെ തലച്ചോറില്‍ പുതിയ കഴിവുകള്‍ രൂപപ്പെടുന്ന പ്രവര്‍ത്തനം തീരെ മന്ദഗതിയിലാകും. അതിനാല്‍ കുഞ്ഞിനോട് സംവദിക്കാന്‍ കിട്ടുന്ന ഒരു അവസരവും പാഴാക്കരുത്. വളര്‍ച്ചയുടെ നാഴികക്കല്ലുകള്‍നാലാമത്തെ ആഴ്ച: ഏതാനും സെക്കന്‍ഡ് തല നേരെ പിടിക്കും. ശബ്ദത്തിനുനേരെ തല തിരിക്കും. ആറ് ആഴ്ച: ആകുന്നതോടെ അമ്മയുടെ മുഖത്തു നോക്കി ചിരിക്കുകയും നടക്കുന്ന ആളുകളെ കണ്ണുകൊണ്ട് പിന്തുടരുകയും ചെയ്യും. 12 ആഴ്ച: കളിക്കോപ്പുകള്‍ കാണുമ്പോള്‍ സന്തോഷം, മറ്റുള്ളവര്‍ക്കു നേരെ കൈനീട്ടി പിടിക്കുന്നു, ഒച്ചയുണ്ടാക്കാന്‍ ശ്രമിക്കുന്നു. 13 ആഴ്ച: കഴുത്ത് ഉറയ്ക്കുന്നു. തലയും കൈയും ഉയര്‍ത്തുന്നു.16 ആഴ്ച എത്തുമ്പോള്‍ അമ്മ സംസാരിക്കുമ്പോള്‍ തിരിച്ച് ശബ്ദമുണ്ടാക്കും. ഉടുപ്പ് പിടിച്ചുവലിക്കും.21 ആഴ്ച: ചാരി ഇരുത്തിയാല്‍ ഇരിക്കും. മലര്‍ന്ന് നീന്തുന്നു. 22 ആഴ്ച: കമിഴ്ന്നു വീഴുന്നു. 28 ആഴ്ച: കപ്പില്‍നിന്ന് കുടിക്കാന്‍ തുടങ്ങും. 32 ആഴ്ച: നിര്‍ത്തുമ്പോള്‍ കാലുകളില്‍ ബലം കൊടുക്കുന്നു. വേണ്ട എന്നു പറഞ്ഞാല്‍ മനസ്സിലാകും.34 ആഴ്ച: സഹായമില്ലാതെ ഇരിക്കുന്നു, നീന്തുന്നു. 36 ആഴ്ച: കസേരയില്‍ പിടിച്ചുനില്‍ക്കും. രണ്ട് അക്ഷരം കൂട്ടി പലതരം ശബ്ദങ്ങള്‍. അപരിചിതരെ തിരിച്ചറിയുന്നു. 10 മാസം: പിടിച്ചുനടക്കുന്നു. 11-ാം മാസം: മുട്ടിലിഴയുന്നു. 12-ാം മാസം: പിടിക്കാതെ നില്‍ക്കുന്നു. അര്‍ഥമുള്ള വാക്കുകള്‍ പറയും. പന്ത് തട്ടിക്കളിക്കുകയും മറ്റുള്ളവരെ അനുസരിച്ച് സംസാരിച്ചു കാണിക്കും. 13-ാം മാസം: പതുക്കെ നടക്കും.15-ാം മാസം: പിടിക്കാതെ എഴുന്നേല്‍ക്കുന്നു. പെന്‍സില്‍കൊണ്ട് വരയ്ക്കുന്നു. ചെരിപ്പ് അഴിക്കും. 18-ാം മാസം: കാലുകള്‍ അകറ്റി നടക്കും. 21-ാം മാസം: കോണിപ്പടികള്‍ കയറാന്‍തുടങ്ങും. 24-ാം മാസം: കോണിപ്പടികള്‍ കയറുന്നതോടൊപ്പം ഇറങ്ങുമ്പോള്‍ ഓരോ സ്റ്റെപ്പിലും രണ്ടു കാലും വയ്ക്കുന്നു. ഓരോ പേജായി പുസ്തകം മറിക്കുന്നു. വാചകങ്ങളായി പറയുന്നു. രണ്ടര വയസ്സ്: പെന്‍സില്‍ ശരിയായ രീതിയില്‍ പിടിക്കുന്നു. മൂന്നു വയസ്സ്: പേര് കൃത്യമായി പറയുകയും സംശയങ്ങള്‍ വ്യക്തമായി ചോദിക്കുകയും ചെയ്യും. ഓരോ കുട്ടിയുടെയും വളര്‍ച്ചാഘട്ടത്തില്‍ അല്‍പ്പം ഏറ്റക്കുറച്ചില്‍ ഉണ്ടാകാം. അസ്വാഭാവികത തോന്നുന്നത് ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തണം. വളര്‍ച്ചാഘട്ടങ്ങള്‍ താളംതെറ്റുമ്പോള്‍ പല കാരണങ്ങള്‍കൊണ്ടും വളര്‍ച്ചാഘട്ടങ്ങളുടെ താളംതെറ്റാറുണ്ട്. മാസംതികയാതെ പിറക്കുക, ഭാരംകുറഞ്ഞ കുഞ്ഞുങ്ങള്‍, ജനിതകപരമായ ക്രമക്കേടുകള്‍, വിവിധ അണുബാധകള്‍, ഇവയൊക്കെ വളര്‍ച്ചാഘട്ടങ്ങളില്‍ വിവിധ പ്രശ്നങ്ങള്‍ക്ക് ഇടയാക്കാറുണ്ട്. എന്നാല്‍ സാധാരണരീതിയില്‍ ജനിക്കുകയും മാതാപിതാക്കളില്‍നിന്ന് വേണ്ടത്ര ശ്രദ്ധയും പരിചരണവും ലഭിക്കാത്തതുകൊണ്ട് വളര്‍ച്ചാ നാഴികക്കല്ലുകളില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടിവരുന്ന കുട്ടികളുടെ എണ്ണം ഇന്ന് കൂടുകയാണ്. പഠനവൈകല്യം, അമിതവികൃതി, ഓട്ടിസത്തിനു സമാനമായ ലക്ഷണങ്ങള്‍, സംസാരത്തില്‍ വ്യക്തതയില്ലായ്മ, ഒറ്റപ്പെട്ടിരിക്കാന്‍ ഇഷ്ടം തുടങ്ങിയ പ്രശ്നങ്ങള്‍ ബാധിക്കാനുള്ള സാധ്യത ഇവരില്‍ കൂടുതലാണ്. മസ്തിഷ്കവളര്‍ച്ച ഏറ്റവും വേഗത്തില്‍ നടക്കുന്നത് രണ്ടര വയസ്സുവരെയുള്ള കാലയളവിലാണ്. മാതാപിതാക്കളുടെയോ ബന്ധുക്കളുടെയോ സ്നേഹോഷ്മളമായ പരിചരണങ്ങള്‍ക്കു പകരം രണ്ടര വയസ്സിനു മുമ്പുതന്നെ ദീര്‍ഘനേരം ടിവിക്കു മുമ്പില്‍ ചെലവാക്കുന്ന തെറ്റായ പ്രവണത മസ്തിഷ്കവളര്‍ച്ചയെ ബാധിക്കാറുണ്ട്. ചടുലമായി മിന്നിമറിയുന്ന ദൃശ്യങ്ങളും വലിയ ശബ്ദവും മസ്തിഷ്കത്തിന് ഗുണകരമല്ല. അശ്രദ്ധ, അമിതവികൃതി ഒക്കെ ഇത്തരം കുഞ്ഞുങ്ങളില്‍ കൂടും. അനുഭവസമ്പത്ത് തീരെ കുറഞ്ഞ മാതാപിതാക്കള്‍, ജോലിത്തിരക്ക് അമിതമായി ഉള്ളവര്‍, ഏതെങ്കിലും തരത്തിലുള്ള മാനസികപ്രശ്നമുള്ള മാതാപിതാക്കള്‍ ഇവരൊക്കെ അടുത്ത ബന്ധുക്കളുടെ സഹായത്തോടെ കുഞ്ഞിന് വേണ്ടത്ര പരിചരണം നല്‍കേണ്ടതാണ്.
മുഖത്തുനോക്കി ചിരിക്കാന്‍ തുടങ്ങുക, കഴുത്ത് ഉറയ്ക്കുക, പിടിക്കാതെ ഇരിക്കുക, പിടിച്ചുനില്‍ക്കുക, സംസാരിക്കാന്‍ തുടങ്ങുക എന്നിവ കുട്ടികളുടെ വളര്‍ച്ചയിലെ പ്രധാന ഘട്ടങ്ങളാണ്. ഈ നാഴികക്കല്ലുകള്‍ വൈകുന്ന കുട്ടികളില്‍ ബുദ്ധിപരമായ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത വളരെ കൂടുതലാണ്. ഇത്തരം പ്രശ്നങ്ങള്‍ നേരത്തെ കണ്ടെത്തി ഡോക്ടറുടെ സഹായത്തോടെ ശരിയായ പരിശീലനം നല്‍കണം. ഒപ്പം കമിഴ്ന്നുവീഴുക, നിരങ്ങിനീങ്ങുക, പിടിച്ചുനടക്കുക പോലെയുള്ള വളര്‍ച്ചാഘട്ടങ്ങള്‍ കുട്ടിക്ക് സുഗമമായി ചെയ്യാനുള്ള സാഹചര്യം ഒരുക്കുകയും വേണം.മുലപ്പാല്‍ പോഷകസമ്പുഷ്ടംപുതിയ ലോകത്തിലേക്ക് പിറന്നുവീഴുന്ന കുഞ്ഞിന്റെ ആദ്യ ഭക്ഷണം മുലപ്പാലാണ്. കുഞ്ഞിന്റെ ശാരീരികവും മാനസികവും ബുദ്ധിപരവുമായ വളര്‍ച്ചയ്ക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും മുലപ്പാലില്‍ അടങ്ങിയിട്ടുണ്ട്. സ്തനങ്ങളില്‍നിന്ന് ആദ്യം സ്രവിച്ചുവരുന്ന പോഷകസമ്പന്നമായ കൊളസ്ട്രം കുഞ്ഞിന് രോഗപ്രതിരോധശേഷി നല്‍കും. ആയുര്‍വേദം മുലപ്പാലിനെ "ജീവനീയം' എന്നാണ് വിശേഷിപ്പിക്കുന്നത്. കുഞ്ഞിന്റെ വളര്‍ച്ചാഘട്ടങ്ങളിലെ മികച്ച ഭക്ഷണം മുലപ്പാലാണ്. എളുപ്പം ദഹിക്കുന്നതരത്തിലുള്ള പ്രോട്ടീനുകളാണ് മുലപ്പാലിലുള്ളത്. നാഡീവ്യൂഹത്തിെന്‍ സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമുള്ള ടോറിന്‍, സിസ്റ്റീന്‍ തുടങ്ങിയ അമിനോ ആസിഡുകള്‍ മുലപ്പാലില്‍ അടങ്ങിയിട്ടുണ്ട്. കുഞ്ഞിന് ഒളിമങ്ങാത്ത ബുദ്ധിയും ഓര്‍മയും നല്‍കുന്ന ലിനോളിക് ആസിഡ്, ലാക്ടാല്‍ബുമിന്‍ എന്നീ ഘടകങ്ങളും മുലപ്പാലിലുണ്ട്. മുലപ്പാലില്‍ അടങ്ങിയിരിക്കുന്ന പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ നാഡീതന്തുക്കളുടെ നിര്‍മാണത്തിനും സ്റ്റിറോയ്ഡ് ഹോര്‍മോണുകളുടെ ഉല്‍പ്പാദനത്തിനും ആവശ്യമായ കൊളസ്ട്രോള്‍, പ്രോസ്റ്റാഗ്ലാന്‍ഡിന്‍സ് എന്നിവയുടെ നിര്‍മിതിക്കും ആവശ്യമാണ്. ശ്വാസകോശരോഗങ്ങള്‍, വയറിളക്കം, ആസ്ത്മ, അലര്‍ജി എന്നിവയും മുലയൂട്ടല്‍വഴി ഫലപ്രദമായി തടയാം.രണ്ടരവര്‍ഷം മുലപ്പാല്‍ കുടിക്കുന്ന കുട്ടികള്‍ ബുദ്ധിശക്തിയിലും പെരുമാറ്റത്തിലും മുന്‍പന്തിയിലാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ മുലപ്പാല്‍ കുടിച്ചു വളരുന്ന കുട്ടികളുടെ എണ്ണം ഇന്ന് ഗണ്യമായി കുറയുകയാണ്. ജോലിക്കു പോകുന്നവര്‍ക്കും പാല്‍ പിഴിഞ്ഞു സൂക്ഷിച്ച് കുഞ്ഞിന് നല്‍കാവുന്നതാണ്. സാധാരണ ഊഷ്മാവില്‍ എട്ടുമണിക്കൂര്‍വരെ പാല്‍ കേടുകൂടാതിരിക്കും. അമ്മയ്ക്ക് എന്തെങ്കിലും രോഗംമൂലം മുലപ്പാല്‍ നല്‍കാനാകാതെ വന്നാല്‍, ഒരിക്കലും മുലപ്പാലിന് തുല്യമാകില്ലെങ്കിലും പുത്തരിച്ചുണ്ടവേരോ, ഓരിലവേരോ ചതച്ച് കിഴികെട്ടി തിളപ്പിച്ച പശുവിന്‍പാലോ ആട്ടിന്‍പാലോ നല്‍കാം. മുലയൂട്ടല്‍ അമ്മയ്ക്കും നല്ല ഫലം തരും. ഗര്‍ഭാശയം എളുപ്പം ചുരുങ്ങാനും പ്രസവാനന്തര രക്തസ്രാവം കുറയ്ക്കാനും സ്തനാര്‍ബുദം-അണ്ഡാശയാര്‍ബുദം ഇവ ഭാവിയില്‍ വരാതിരിക്കാനും മുലയൂട്ടല്‍ സഹായിക്കും.ചോറും പഴച്ചാറും കുറുക്കുംആറുമാസം കഴിഞ്ഞാല്‍ മുലപ്പാലിനൊപ്പം പഴച്ചാറുകളും ചോറും കുറുക്കും നല്‍കിത്തുടങ്ങാം. മുന്തിരിയും മാതളവും ഏറെ നല്ലതാണ്. ആപ്പിള്‍, ഉരുളക്കിഴങ്ങ്, കാരറ്റ്, ബീറ്റ്റൂട്ട് ഇവ ആവിയില്‍ വേവിച്ചുടച്ച് നല്‍കാം. ചോറ്, ചെറുപയര്‍പരിപ്പ്, നെയ്യ് ഇവ ചേര്‍ത്ത് കൈകൊണ്ട് ഉടച്ച് നല്‍കണം. ഇലക്കറികളും നെയ്യും ചേര്‍ത്തും ചോറ് നല്‍കാം. ചവച്ചിറക്കാനുള്ള പരിശീലനവും ഇതിലൂടെ കുഞ്ഞിനു ലഭിക്കും. മുത്തങ്ങ, റാഗി, നേന്ത്രക്കായ, ചെറുപയര്‍ ഇവയിലേതെങ്കിലും പൊടിച്ച് കുറച്ച് പാല്‍മാത്രം ചേര്‍ത്ത് കുറുക്കി കരിപ്പെട്ടി ചേര്‍ത്ത് നല്‍കുന്നത് ഏറെ പോഷകം നല്‍കും. കഞ്ഞിവെള്ളം, ഇളനീര്‍ ഇവയും നല്‍കാം.ഗര്‍ഭകാലം ശ്രദ്ധയോടെആരോഗ്യമുള്ള കുഞ്ഞിന്റെ ജനത്തിന് മുന്നൊരുക്കമായി തൈറോയ്ഡ്, പ്രമേഹം, രക്തസമ്മര്‍ദം, വിളര്‍ച്ച ഇവ നിര്‍ണയിക്കുന്നതോടൊപ്പം ആദ്യത്തെ പ്രസവം 25 വയസ്സിനുമുമ്പ് കഴിയാനും അമ്മ ശ്രദ്ധിക്കണം. ഗര്‍ഭസ്ഥശിശുവിന്റെയും അമ്മയുടെയും ആരോഗ്യം സംരക്ഷിക്കാനായി പോഷകമൂല്യമുള്ള ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ഒപ്പം മാനസിക സമ്മര്‍ദ്ദവും വൈകാരികപ്രശ്നങ്ങളം ഒഴിവാക്കുകയും വേണം. ഗര്‍ഭസ്ഥശിശുവിന്റെ ക്രമാനുഗതമായ വളര്‍ച്ചയ്ക്കും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനുമായി ആയുര്‍വേദം പാല്‍ക്കഷായങ്ങള്‍ നല്‍കുന്നു. 15 ഗ്രാം മരുന്ന് കഴുകിച്ചതച്ച് 150 മി. ലി. പാലും 600 മി. ലി. വെള്ളവും ചേര്‍ത്തുതിളപ്പിച്ച് 150 മില്ലി ആക്കി പിഴിഞ്ഞരിച്ച് രാത്രിയില്‍ കഴിക്കാം. 1 മാസം - കുറുന്തോട്ടിവേര്, 2 മാസം - തിരുതാളി/പുഷ്കരമൂലം, 3 '' - പുത്തരിച്ചുണ്ടയും കണ്ടകാരിച്ചുണ്ടയും, 4 '' - ഓലിലവേര്, 5 '' - ചിറ്റമൃത്, 6 '' - കണ്ടകാരിച്ചുണ്ട, 7 '' - യവം8 '' - പെരുങ്കുരുമ്പവേര്, 9 '' - ശതാവരിക്കിഴങ്ങ്. കുറുന്തോട്ടി മാത്രമായും ഉപയോഗിക്കാം.( മാന്നാറിലെ കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ഡോക്ടറാണ് ലേഖിക )