എല്ലാ അവയവങ്ങൾക്കും വ്യായാമം നൽകുന്ന, വ്യായാമവും ശ്വസന പ്രക്രിയയും ഒരുമിച്ചു ചേരുന്ന ഒരു യോഗയാണ് സൂര്യനമസ്‌കാരം. തുറസ്സായ സ്ഥലത്തോ, നല്ല വായുസഞ്ചാരമുള്ള മുറിയിലോ ഇരുന്നു വേണം ചെയ്യാൻ. രാവിലെ സൂര്യനഭിമുഖമായി ചെയ്യുന്നതാണ് ഉത്തമം. വൈകുന്നേരവും ചെയ്യാം. 12 ചുവടുകളാണ് സൂര്യനമസ്‌കാരത്തിനുള്ളത്. ഇത് 12 തവണ ചെയ്യണം എന്നാണ് വിധി. സ്ത്രീകൾ ആർത്തവകാലത്തും ഗർഭകാലത്തും ഒഴിവാക്കണം എന്നേയുള്ളൂ. സൂര്യനെ നമസ്‌കരിക്കുന്ന രീതിയില്ലുള്ള ശാരീരിക വ്യായാമമാണ് സൂര്യനമസ്‌കാരം. ശാരീരികവും മാനസികവുമായ വികാസം ഉണ്ടാക്കുന്നൊരു വ്യായാമമുറയാണിത്. ശരിയായ രീതിയിൽ അനുഷ്ടിക്കുന്നതിലൂടെ അവയവങ്ങൾക്ക് ബലിഷ്ഠതയും ശക്തിയും കൈവരുന്നു. പാശ്ചാത്യനാടുകളിൽ ഈ ആചാരരീതിക്ക് പ്രശസ്തി വർദ്ധിച്ചുവരികയാണ്. വേദകാലം മുതൽ ഭാരതീയർ തുടർന്നുവരുന്ന ഒരു ആചാരരീതിയാണ് സൂര്യനമസ്‌കാരം.
ഗുണങ്ങൾ
എല്ലാ ശരീര അവയവങ്ങളേയും പഞ്ചേന്ദ്രിയങ്ങളേയും, മനസിനെയും ഉത്തേജിപ്പിക്കുകയും ഉന്മേഷിപ്പിക്കുകയും ചെയ്യുന്നു. രക്തസഞ്ചാരം മെച്ചപ്പെടുന്നു. എല്ലാ ഭാഗത്തേക്കും രക്തം എത്തുകയും തിരിച്ച് ഹൃദയത്തിലേക്കുള്ള പോക്ക് ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. എല്ലാ പേശികളും ശക്തമാകുന്നു. അതോടൊപ്പം അവ അയവുള്ളതുമാകുന്നു. ശ്വാസകോശങ്ങൾ വികസിക്കുന്നതോടൊപ്പം നട്ടെല്ലിന് അയവുമുണ്ടാക്കുന്നു. വയർ, അരക്കെട്ട്, മറ്റു ഭാഗങ്ങൾ ഇവിടെയുണ്ടാകുന്ന കൊഴുപ്പ് കുറയ്ക്കുന്നു. അമിതവണ്ണമുള്ളവർക്ക് എന്നും ചെയ്താൽ വണ്ണം കുറയ്ക്കാം. വായു ശല്യം ഇല്ലാതാക്കി ദഹനപ്രക്രിയ ത്വരിതപ്പെടുത്തുന്നു. സ്ഥിരമായി ചെയ്യുന്നതിലൂടെ ശരീരത്തിന്റെ പുഷ്ടിയും, ആകാരസൗന്ദര്യവും നിലനിർത്താൻ കഴിയുന്നു.
സൂര്യനമസ്‌കാരത്തിലൂടെ നമ്മുടെ ശരീരത്തിലെ എല്ലാ സന്ധികൾക്കും ചലനം സാദ്ധ്യമാകുന്നു.പ്രഭാതസൂര്യരശ്മിക്ക് ത്വക്കിൽ വിറ്റാമിൻ ഡി ഉല്പാദിപ്പിക്കുവാനുള്ള കഴിവ് ഉണ്ടെന്ന് ശാസ്ത്രം വിലയിരുത്തുന്നു. ഈ രശ്മികൾക്ക് കാത്സ്യം ഉല്പാദനം നിയന്ത്രിക്കാനുള്ള പ്രത്യേക കഴിവുമുണ്ട്. സൂര്യനമസ്‌കാരം വഴി ഉദരങ്ങൾക്കും ഉദരസംബന്ധമായ മറ്റ് അവയവങ്ങൾക്കും വ്യായാമം ലഭിക്കുന്നു. അതുപോലെ തന്നെ അവയവങ്ങൾക്ക് ദൃഢത ലഭിക്കുന്നതിനാൽ ശരീരഭാഗത്ത് ക്ഷയരോഗാണുക്കളുടെ ആക്രമണവും ഉണ്ടാകുന്നില്ല. തുടർച്ചയായി സൂര്യനമസ്‌ക്കാരം ചെയ്യുന്നതുവഴി അകാലവാർദ്ധക്യം ഒരു പരിധിവരെ തടയാനാകും. സന്ധികൾക്ക് അയവ് വരുത്തുവാനും കുടവയർ ഇല്ലാതാക്കുവാനും മനസ്സിനും ശരീരത്തിനും ഉന്മേഷം നിലനിർത്താനും സൂര്യനമസ്‌ക്കാരം എന്ന ആചാരവിധിയിലൂടെ സാദ്ധ്യമാകുന്നുണ്ട്.