മൂക്കിനുള്ളിലെ നേരിയ ആവരണത്തിൽ പൊടിപടലങ്ങൾ ചെന്നുപെട്ടാൽ അവയെ പുറത്തേക്ക് കളയുവാനുള്ള ഒരു സ്വയം പ്രതിരോധ ഉപായമാണ് തുമ്മൽ.എന്നാൽ തുമ്മൽ കാരണം വളരെ ബുദ്ധിമുട്ടുന്നവരുംതുമ്മൽ തന്നെ മറ്റ് പല രോഗങ്ങൾക്കും കാരണമായ ശേഷം അവ ശരിയായി പരിഹരിക്കാൻ സാധിക്കാതെ രോഗവുമായി നടക്കുന്നവരും ഇന്ന് ധാരാളമുണ്ട്.
മൂക്കിനെ മാത്രം ആശ്രയിച്ച് പൊടി കാരണം സംഭവിക്കുന്ന തുമ്മൽ ക്രമേണ കണ്ണ്,ചെവി,തൊണ്ട, ശ്വാസകോശം തുടങ്ങിയ ഭാഗത്തേക്ക് വ്യാപിച്ച് രോഗത്തിന്റെ സ്വഭാവം തന്നെമാറുന്നു.ചുരുക്കി പറഞ്ഞാൽ തുമ്മലിൽ തുടങ്ങി ആസ്ത് മയായി പരിണമിക്കാൻ വളരെ എളുപ്പമാണെന്ന് സാരം.എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് തിരിച്ചറിഞ്ഞ് ജീവിതരീതിയിൽ പ്രത്യേകിച്ചും ഭക്ഷണത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ മാത്രമേ ചികിത്‌സ പൂർണമായും വിജയിക്കുകയുള്ളു.എന്നാൽ ജീവിത രീതിയിൽ ഒരു മാറ്റവും വരുത്താതെ ചില ആന്റി അലർജിക് ഗുളികകൾ വിഴുങ്ങി തത്കാല ശാന്തി നേടുകയും അവയെ തുടർന്ന് അസുഖം വർദ്ധിക്കുമ്പോൾ ഗുളികയുടെ ഡോസ് വർദ്ധിപ്പിച്ച് അവസാനം ആസ്ത് മയായി മാറുകയും ചെയ്യുമ്പോൾ നിരവധി ആളുകൾ എന്തു ചികിത്‌സയും ചെയ്യാൻ തയ്യാറായി ചികിത്‌സകനെ തേടി എത്താറുണ്ട്.
പക്ഷേ തുമ്മൽ മാറ്റുന്നതുപോലെ എളുപ്പമല്ലല്ലോ ആസ്ത് മ മാറ്റാൻ. മാത്രമല്ല സ്ഥിരമായി ആസ്ത് മ മാറ്റിയെടുക്കുവാൻ അത്ര എളുപ്പമൊന്നുമല്ല.അതിനാൽ അനുഭവിച്ചുതീർക്കുകയാണ് പലരും.
കാരണങ്ങൾ
പൊടി, പുക , തണുപ്പിച്ചവ,എണ്ണയിൽ വറുത്തവ,ബേക്കറി സാധനങ്ങൾ,അയല,ചൂര,ചിപ്പി,കണവ,കൊഞ്ച്,ഞണ്ട്,കശുഅണ്ടി,മുട്ട,ബ്രഡ്,ബിസ്‌കറ്റ്,അച്ചാർ,കവർ പാൽ,തൈര്,മുന്തിരി,ഓറഞ്ച്,മുസംബി തുടങ്ങിയ പുളിയുള്ള പഴങ്ങൾ മുരിങ്ങക്ക,പൂമ്പൊടി,സൂര്യപ്രകാശം,ചിലന്തിവല,പഴയ പുസ്തകങ്ങളിൽ നിന്നുള്ള പൊടി,വളർത്തുമൃഗങ്ങളിൽ നിന്നുമുള്ള രോമങ്ങൾ,സോഫാസെറ്റിയിലെ പൊടി,പൗഡർ,സ്പ്രേ തുടങ്ങിയ പെർഫ്യൂമുകളുടെ മണം,ഷെൽഫിൽ സൂക്ഷിച്ചിരിക്കുന്ന വസ്ത്രങ്ങൾ,വറുക്കുന്നവയുടെ മണം തുടങ്ങി മാനസിക പിരിമുറുക്കം പോലുംതുമ്മലിനു കാരണമായി മാറാം.എന്നാൽ ഒരാളിൽ ഇവയിലെ എല്ലാ കാരണങ്ങളും തുമ്മലുണ്ടാക്കണമെന്നില്ല.ഇവയിൽ പലതും തുമ്മലിന് കാരണമാകാറുണ്ടെന്നത് ശ്രദ്ധിക്കേണ്ടതാണ്. പല കാരണങ്ങൾ ഒരുമിച്ച് ശീലിക്കുമ്പോൾ നിശ്ച്ചയമായും രോഗമുണ്ടാകുന്നു.
തുമ്മൽ സാരമായി തോന്നുമ്പോൾ തന്നെ മേൽ പ്പറഞ്ഞ എല്ലാ കാരണങ്ങളും ഒരു നാലു മാസത്തേക്ക് ഒഴിവാക്കി നോക്കൂ.അതിനു ശേഷം ഇവയിലേതെങ്കിലും കാരണം കൊണ്ടാണോ തുമ്മൽ വീണ്ടും പ്രത്യക്ഷപ്പെടുന്നതെന്ന് മേൽ പ്പറഞ്ഞ വസ്തുക്കൾ വീണ്ടും ഉപയോഗിക്കുമ്പോൾ തിരിച്ചറിയാനും എളുപ്പമാകും.അങ്ങനെയുള്ളവ മാത്രം ഒഴിവാക്കി ഈ രോഗത്തെ മരുന്ന് കൂടാതെ നിയന്ത്രിക്കാമല്ലോ?
ചികിത്സആധുനിക ശാസ്ത്രത്തിൽ
1) കാരണങ്ങളെ ഒഴിവാക്കുക
രോഗ നിയന്ത്രണത്തിന് ഏറ്റവും ഫലപ്രദമായ മാർഗ്ഗം ഇതാണ്.ഒരുപക്ഷേ കാരണങ്ങളെ ഒഴിവാക്കാതെയുള്ള ഒരു ചികിത്‌സയും ഈ രോഗത്തിൽ ഫലപ്രദമല്ലെന്നു തന്നെ പറയാം .എന്നാൽ രോഗം കാരണമുണ്ടായ ശാരീരിക വ്യതിയാനങ്ങൾ ഇതുകൊണ്ടു മാത്രം മാറില്ല.
2)ഔഷധ ചികിത് സ
രോഗിക്ക് കുറേയൊക്കെ ആശ്വാസം നൽകാൻ ഇതുകൊണ്ട് സാധിക്കുന്നു.എന്നാൽ ഇത്തരം മരുന്നുകൾ ഉപയോഗിക്കുമ്പോൾ ക്രമേണ അവ കൂടുതൽ അളവിൽ ഉപയോഗിക്കേണ്ട അവസ്ഥയിലെത്തുകയും എന്നാലും ആശ്വാസം ലഭിക്കാതെ ആസ്ത്മ തുടങ്ങിയ രോഗമായി മാറുകയും ചെയ്യും.ക്ഷീണത്തേയും ഉറക്കത്തേയും ഉ ണ്ടാക്കുന്ന സ്വഭാവവും ഈ മരുന്നുകൾക്കുണ്ട്.
3)രോഗപ്രതിരോധ ചികിത്‌സ
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാനുതകുന്ന ചികിത് സ ചിലർക്കൊക്കെ പ്രയോജനപ്പെട്ടേക്കാം.എന്നാൽ പലരിലും വെറുതെ കുറെ നാൾ മരുന്നുപയോഗിക്കാമെന്നല്ലാതെ മറ്റ് ഗുണങ്ങൾ കാണാറില്ല .
4.)സർജറി
തുടർച്ചയായ രോഗം കൊണ്ട് മൂക്കിലും മറ്റുമുണ്ടാകുന്ന ദശവളർച്ച ,മൂക്കിന്റെപാലം വളയുക തുടങ്ങിയ അവസ്ഥ കൾക്ക് മൂക്കിൽ കൂടിയുള്ള ശ്വാസോച്ഛ്വാസത്തിനു ബുദ്ധിമുട്ടാകുകയാണെങ്കിൽ സർജറി താത്കാലികമായി പ്രയോജനം ചെയ്യാം.എന്നാൽ കാരണങ്ങൾ ഒഴിവാക്കപ്പെടുന്നില്ലഎന്നതിനാൽ ഇതേ അവസ്ഥ പിന്നേയും ഉണ്ടാകാവുന്നതും സർജറി ആവർത്തിക്കേണ്ടി വരികയും ചെയ്യാം.
ആയുർവേദത്തിൽ
രോഗത്തിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്നും എന്തുകൊണ്ട് അവ രോഗകാരണമാകുന്നു എന്നും എല്ലാ കാരണങ്ങളും എല്ലാ ആൾക്കാരിലും എന്തുകൊണ്ട് രോഗത്തെ ഉണ്ടാക്കുന്നില്ല എന്നും വ്യക്തമാക്കി കൊടുക്കുവാൻ ഒരു ആയുർവേദ ചികിത്‌സകന് നിഷ് പ്രയാസം സാധിക്കും.
രോഗിയുടെ ശാരീരിക വ്യതിയാനങ്ങൾ ക്കനുസരിച്ച് പലവിധ ആയുർവേദ മരുന്നുകളും ,അവയിൽ തന്നെ തലയിൽ തേയ്ക്കുവാൻ എണ്ണ വേണമോ? എങ്കിൽ ഏതു വേണം?തുടർച്ചയായി ഉള്ളിൽ കഴിക്കുവാൻ ഏതു മരുന്ന് ?ഇടയ്ക്കിടെ രോഗം വർദ്ധിക്കുമ്പോൾ അധികമായി ഉൾപ്പെടുത്തേണ്ടവ ഏത്? പഞ്ചകർമ്മ ചികിത് സകൾ, നസ്യം തുടങ്ങിയവ ഏത് മരുന്ന് ഉപയോഗിച്ച് പ്രയോജനപ്പെടുത്താം ? തുടങ്ങിയ കാര്യങ്ങൾ ഓരോ രോഗിയിലും വ്യത്യസ്തങ്ങളാണ്.
രോഗത്തിന്റേയും അവ ഉണ്ടാക്കിയ ശാരീരിക വ്യതിയാനങ്ങളുടേയും അവസ്ഥ മനസ്സിലാക്കി മാത്രമേ ഒരു ചികിത് സ നിശ്ചയിക്കാൻ ആയുർവേദത്തിലൂടെ സാധിക്കുകയുള്ളു.ഈ രോഗത്തിന്റെ ഏത് അവസ്ഥയിലുംആയുർവേദ ചികിത്‌സ വളരെ ഫലപ്രദമാണ്.
ലക്ഷണങ്ങൾ
അസുഖം വർദ്ധിക്കുന്നതിനനുസരിച്ച് രോഗവ്യാപ്തി ചെവി,തൊണ്ട ,കണ്ണ് ,ശ്വാസകോശം തുടങ്ങിയ ഭാഗങ്ങളിലെത്തുമ്പോഴാണ് ലക്ഷണ ങ്ങളുടെ എണ്ണവും തീവ്രതയും വർദ്ധിക്കുന്നത്.
മൂക്ക്
മൂക്കിനുള്ളിലെ ദശ വളർച്ച ,മൂക്കിൽ നിന്നും നേർത്തതോ കൊഴുത്തതോ ആയ ശ്രാവം ,മൂക്ക് കൊണ്ട് സംസാരിക്കുക,മൂക്കടപ്പ്,രാത്രിയിൽ വായിൽ കൂടി ശ്വാസം വിടുക ,മണമറിയായ്ക,ഭക്ഷണത്തിന്റെ രുചി അറിയായ്ക,മൂക്കിലൂടെ ശക്തിയായി ശ്വാസമെടുക്കുന്നതിനാൽ തലവേദനയും ഉണ്ടാകുന്നു.
കണ്ണ്
കൺപോള വീർപ്പ് ,കൺപോളയുടെ ഉൾ വശം ചൊറിയുകയും ചുവക്കുകയും തടിക്കുകയും ചെയ്യുക,കൺപോളയുടെ താഴെ നിറവ്യത്യാസം വരുക.
ചെവി
ചൊറിച്ചിൽ,ഇടക്കിടെ ചെവി വേദന കേൾവിക്ക് ചെറിയ കുഴപ്പങ്ങൾ,
തൊണ്ട
ശബ്ദ വ്യത്യാസം,തൊണ്ടചൊറിച്ചിൽ,പനിയോട് കൂടിയ തൊണ്ട വേദന ,ഇടക്കിടെ ജലദോഷം ,തൊണ്ടയിൽ തറഞ്ഞിരിക്കുന്നത് മാറ്റാൻ ശ്രമിക്കുന്ന പോലെ ശബ്ദമുണ്ടാക്കുക,വായനാറ്റം,മോണവീക്കം, രോഗം വർദ്ധിച്ചാൽ സൈനസൈറ്റിസ്,മൂക്കിൽ ദശ വളർച്ച,ചെവി പഴുപ്പ്,പല്ലിനും മോണയ്ക്കും കേടുപാടുകൾ,ശാസകോശ രോഗങ്ങൾ എന്നിവയിലേക്ക് രോഗം വഴിമാറും.ഇവയൊക്കെ ഇതിനേക്കാൾ ഗുരുതരമായ മറ്റ് രോഗങ്ങളിലേക്കും മാറാം
ഡോ.ഷർമദ് ഖാൻ
സീനിയർ മെഡിക്കൽ ഓഫീസർ
ഗവ.ആയുർവേദ
ഡിസ്പെൻസറി, ചേരമാൻ തുരുത്ത്
തിരുവനന്തപുരം
ഫോൺ: 9447963481