ഡോ. ബി പത്മകുമാര്‍
രോഗത്തിന്റെ സ്വഭാവം അനുസരിച്ചും രോഗംബാധിച്ച സന്ധികളുടെ എണ്ണം മനസ്സിലാക്കിയുമാണ് സന്ധിവാതരോഗങ്ങളെ തരംതിരിക്കുന്നത്. ഈ തരംതിരിവ് രോഗത്തിന്റെ ഭാവിയെക്കുറിച്ചു മനസ്സിലാക്കാനും രോഗചികിത്സയെ സംബന്ധിച്ച സുപ്രധാന തീരുമാനങ്ങളെടുക്കാനും സഹായകമാകും.സന്ധിവാതരോഗങ്ങളെ പ്രധാനമായും തരംതിരിക്കുന്നത് രണ്ടു വിഭാഗമായാണ്:1) സന്ധികളുടെ നീര്‍വീക്കത്തെത്തുടര്‍ന്നുണ്ടാകുന്ന സന്ധിവാതരോഗം.2) സന്ധികളുടെ തേയ്മാനത്തെത്തുടര്‍ന്നുണ്ടാകുന്ന സന്ധിവാതരോഗം.നീര്‍വീക്കത്തെത്തടര്‍ന്നുണ്ടാകുന്ന സന്ധിവാതരോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ സന്ധികള്‍ക്കു ചുറ്റുമായി പ്രകടമാകുന്ന നീര്‍ക്കെട്ടും വേദനയുമാണ്. സന്ധികളുടെ ഉപരിതലത്തില്‍ തൊട്ടുനോക്കുമ്പോള്‍ ചൂട് അനുഭവപ്പെട്ടേക്കാം. സന്ധികള്‍ക്ക് അനുഭവപ്പെടുന്ന ശക്തമായ വേദനയാണ് സുപ്രധാനമായ രോഗലക്ഷണം. ഈ വേദനയും അതോടൊപ്പം സന്ധികള്‍ക്കുണ്ടാകുന്ന പിടുത്തവും വഴക്കമില്ലായ്മയും വിശ്രമമെടുക്കുമ്പോള്‍ അധികരിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ചെറിയ ചലനങ്ങളില്‍ ഏര്‍പ്പെടുമ്പോഴും ലഘുവായ വ്യായാമങ്ങളില്‍ ഏര്‍പ്പെടുമ്പോഴും വേദനയ്ക്ക് ആശ്വാസം ലഭിക്കുന്നു. ഒരു രാത്രിയിലെ വിശ്രമത്തിനുശേഷം രാവിലെ എഴുന്നേല്‍ക്കുമ്പോഴാണ് സന്ധികളിലെ പിടുത്തം കൂടുതലായി അനുഭവപ്പെടുന്നത്. ഇത് ഒരുമണിക്കൂറിലേറെ നീണ്ടുനിന്നേക്കാം. ജോലികളില്‍ ഏര്‍പ്പെടുമ്പോള്‍ സന്ധികളുടെ പിടുത്തത്തിന് അയവുണ്ടാകുന്നു. സന്ധികളുടെ നീര്‍വീക്കത്തെത്തുടര്‍ന്ന് അവയുടെ ഉപരിതലത്തിലുള്ള ചര്‍മത്തിന് ചുവപ്പുനിറവും ഉണ്ടാകാം. രക്തപരിശോധനയില്‍ ഇഎസ്ആറ് അടക്കമുള്ള നീര്‍വീക്കത്തെ സൂചിപ്പിക്കുന്ന ഘടകങ്ങള്‍ ഉയര്‍ന്നിരിക്കും. സന്ധിവേദനയോടൊപ്പം ക്ഷീണം, തളര്‍ച്ച, പനി, വിശപ്പില്ലായ്മ, ശരീരം ക്ഷീണിക്കുക തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാവുന്നതാണ്. റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, എസ്എല്‍ഇ, ഗൗട്ട്, വൈറസ്ബാധയെത്തുടര്‍ന്നുള്ള സന്ധിവാതരോഗങ്ങള്‍, സോറിയാസിസ് രോഗികളിലെ സന്ധിവാതരോഗങ്ങള്‍ ഇവയെല്ലാംതന്നെ നീര്‍വീക്കത്തെത്തുടര്‍ന്നുള്ള സന്ധിവാതരോഗങ്ങളാണ്.എന്നാല്‍ തേയ്മാനത്തെത്തുടര്‍ന്നുണ്ടാകുന്ന സന്ധിവാതരോഗം പൊതുവേ മിതമായ ലക്ഷണങ്ങള്‍ മാത്രമേ കാണിക്കുകയുള്ളൂ. ജോലികള്‍ ചെയ്യുമ്പോള്‍ സന്ധികള്‍ക്ക് അനുഭവപ്പെടുന്ന വേദന വിശ്രമമെടുക്കുമ്പോള്‍ കുറയുകയാണു ചെയ്യുന്നത്. രാവിലെ ഉണ്ടാകുന്ന സന്ധികളുടെ വഴക്കമില്ലായ്മയും കുറച്ചുസമയം മാത്രമേ നീണ്ടുനില്‍ക്കുകയുള്ളൂ. സന്ധികളുടെ ചുറ്റും ചൂടും ചുവപ്പുമൊന്നും അനുഭവപ്പെടുകയില്ല. പ്രായമേറുന്തോറും സന്ധിതേയ്മാനത്തെ ത്തുടര്‍ന്നുണ്ടാവുന്ന സന്ധിവാതരോഗങ്ങളുടെ സാധ്യതയും വര്‍ധിക്കുന്നു. അമിതവണ്ണത്തെത്തുടര്‍ന്നും തെറ്റായ രീതിയിലുള്ള ഇരിപ്പും നടപ്പുമൊക്കെ സ്വീകരിക്കുന്നതിനെത്തുടര്‍ന്നും ഉണ്ടാകുന്ന ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, സന്ധിതേയ്മാനത്തെത്തുടര്‍ന്നുണ്ടാകുന്ന സന്ധിവാതരോഗത്തിന് ഉദാഹരണമാണ്. കൂടാതെ നീണ്ടുനില്‍ക്കുന്ന നടുവേദനയുടെ പ്രധാന കാരണമാണ് നട്ടെല്ലിലെ കശേരുക്കളുടെ തേയ്മാനം.രോഗത്തിന്റെ കാലയളവ് അനുസരിച്ച് സന്ധിവാതരോഗങ്ങളെ ഹ്രസ്വകാല സന്ധിവാതരോഗമെന്നും ദീര്‍ഘകാല സന്ധിവാതരോഗമെന്നും രണ്ടായി തരംതിരിച്ചിട്ടുണ്ട്. സന്ധിവേദന ആരംഭിച്ച് ഏതാനും മണിക്കൂറോ, ദിവസങ്ങളോ മാത്രമേ ആയിട്ടുള്ളൂവെങ്കിലും അതിനെ ഹ്രസ്വകാല സന്ധിവാതരോഗങ്ങള്‍ എന്നുപറയുന്നു. രോഗാണുബാധയെത്തുടര്‍ന്നുണ്ടാകുന്ന സന്ധിവാതവും രക്തത്തിലെ യൂറിക് ആസിഡ് വര്‍ധിക്കുന്നതിനെത്തുടര്‍ന്നുണ്ടാകുന്ന ഗൗട്ടും ഇതിന് ഉദാഹരണമാണ്. പലപ്പോഴും അടിയന്തരചികിത്സ വേണ്ടിവരുന്നവയാകും ഈ സന്ധിവാതരോഗങ്ങള്‍. എന്നാല്‍ സന്ധിവേദനകള്‍ ആറാഴ്ച കഴിഞ്ഞും നീണ്ടുനില്‍ക്കുകയാണെങ്കില്‍ അത് ദീര്‍ഘകാല സന്ധിവാതരോഗങ്ങളുടെ ലക്ഷണമാണ്. റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, സ്പൊണ്ടൈലോ ആര്‍ത്രൈറ്റിസ്, സോറിയാസിസ് രോഗികളിലെ സന്ധിവാതം ഇവയെല്ലാം ദീര്‍ഘകാല സന്ധിവാതരോഗങ്ങളുടെ ഉദാഹരണമാണ്.രോഗം ബാധിച്ച സന്ധികളുടെ എണ്ണത്തെ ആസ്പദമാക്കിയും സന്ധിവാതരോഗങ്ങളെ തരംതിരിക്കാവുന്നതാണ്.ഒരു സന്ധിയെ മാത്രം രോഗം ബാധിക്കുക.രണ്ടുമുതല്‍ നാലു സന്ധികളെ മാത്രം രോഗം ബാധിക്കുക.അഞ്ചോ, അതിലേറെയോ സന്ധികളെ രോഗം ബാധിക്കുക.ഒരു സന്ധിയെ മാത്രം രോഗം ബാധിക്കുന്ന അവസ്ഥ സാധാരണയായി കാണുന്നത് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, രോഗാണുബാധയെത്തുടര്‍ന്നുള്ള സന്ധിവാതരോഗം, ഗൗട്ട്, പരിക്കിനെത്തുടര്‍ന്നുണ്ടാകുന്ന സന്ധിവാതരോഗങ്ങള്‍ തുടങ്ങിയ സാഹചര്യങ്ങളിലാണ്. രണ്ടുമുതല്‍ നാലുവരെ സന്ധികളെ ബാധിക്കുന്ന സന്ധിവാതരോഗങ്ങള്‍ പ്രധാനമായും നട്ടെല്ലിനെ ബാധിക്കുന്ന അന്‍കൈലോസിങ് സ്പൊണ്ടലൈറ്റിസ് രോഗാണുബാധയെത്തുടര്‍ന്നുണ്ടാകുന്ന റിയാക്ടീവ് ആര്‍ത്രൈറ്റിസ്, ചില തരത്തിലുള്ള സോറിയാറ്റിക് ആര്‍ത്രൈറ്റിസ്, ഗൗട്ട് തുടങ്ങിയവയാണ്. എന്നാല്‍ പ്രധാനപ്പെട്ട പല ദീര്‍ഘകാല സന്ധിവാതരോഗങ്ങളും അഞ്ചിലേറെ സന്ധികളെ ബാധിക്കുന്നവയാണ്. റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, എസ്എല്‍ഇ, വൈറല്‍ ആര്‍ത്രൈറ്റിസ്, ചില പ്രത്യേക തരത്തിലുളള സോറിയാറ്റിക് ആര്‍ത്രൈറ്റിസ് തുടങ്ങിയവയെല്ലാം നിരവധി സന്ധികളെ ബാധിക്കുന്ന സന്ധിവാതരോഗങ്ങളാണ്.സന്ധിവാതരോഗം എങ്ങനെ സന്ധികളെ ബാധിക്കുന്നു എന്ന രീതി മനസ്സിലാക്കിയാല്‍ രോഗനിര്‍ണയം നടത്താന്‍ സാധിക്കും. ഒന്നിനുപിറകെ മറ്റൊന്നായി നിരവധി സന്ധികളെ രോഗം ഒരുമിച്ച് ബാധിക്കുന്നതാണ് ഒരു രീതി. റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് ഇതിന് ഉദാഹരണമാണ്. രോഗലക്ഷണങ്ങള്‍ പ്രകടമായതിനുശേഷം ദീര്‍ഘനാള്‍ രോഗം പൂര്‍ണമായും പിന്‍വാങ്ങുന്നതാണ് മറ്റൊരു രീതി. ഗൗട്ട് ഇതിനൊരു ഉദാഹരണമാണ്. ഒരു സന്ധിയെ രോഗം ബാധിച്ചശേഷം ആ സന്ധിയിലെ നീര്‍ക്കെട്ടും വേദനയും പൂര്‍ണമായും ഭേദമായതിനെത്തുടര്‍ന്നു മാത്രം മറ്റൊരു സന്ധിയിലേക്ക് രോഗം വ്യാപിക്കുന്നതാണ് വേറൊരു രീതി. റുമാറ്റിക് ഫീവര്‍, ഗോണോകോക്കല്‍ രോഗാണുബാധയെത്തുടര്‍ന്നുള്ള സന്ധിവാതം തുടങ്ങിയവയെല്ലാം ഇതിന് ഉദാഹരണമാണ്.ശരീരത്തിലെ ഇരുവശങ്ങളിലുമുള്ള സന്ധികളെ ഒരുപോലെ രോഗം ബാധിക്കുന്ന രീതിയാണ് റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസില്‍ കാണുന്നത്. എന്നാല്‍ സ്പൊണ്ടൈലോ ആര്‍ത്രൈറ്റിസ്, സോറിയാറ്റിക് ആര്‍ത്രൈറ്റിസ് തുടങ്ങിയവയില്‍ ഈയൊരു പ്രത്യേകത പ്രകടമാകുന്നില്ല. ഇവ ശരീരത്തിന്റെ ഒരുവശത്തെ സന്ധികളെ മാത്രമാകും ബാധിക്കുന്നത്.സന്ധിവേദനകളെല്ലാം സന്ധിവാതരോഗമല്ലസന്ധിവേദനകളും പേശിവേദനകളുമെല്ലാം സന്ധിവാതരോഗങ്ങളുടെ മാത്രം ലക്ഷണമാകണമെന്നില്ല. സന്ധികള്‍ക്കു ചുറ്റുമുള്ള പേശികളുടെയും സ്നായുക്കളുടെയുമൊക്കെ നീര്‍ക്കെട്ട് സന്ധിവേദനയ്ക്കു കാരണമാകാം. നീര്‍ക്കെട്ടുള്ള ഭാഗത്ത് സമ്മര്‍ദം ഏല്‍പ്പിക്കുമ്പോള്‍ വേദനയുണ്ടാകുന്നു. അതുപോലെ അമിതാധ്വാനംമൂലം സന്ധികള്‍ക്ക് തുടര്‍ച്ചയായി സമ്മര്‍ദം ഉണ്ടാകുന്ന സാഹചര്യങ്ങളും താല്‍ക്കാലികമായി സന്ധിവേദനകള്‍ക്കിടയാക്കാം. പലപ്പോഴും ശരീരത്തിന് ആവശ്യത്തിന് വിശ്രമം നല്‍കിയാല്‍ത്തന്നെ ഇവ അപ്രത്യക്ഷമായേക്കും.എന്നാല്‍ ചില പ്രത്യേക ലക്ഷണങ്ങള്‍ സന്ധിവാതരോഗത്തിന്റെ സൂചനകളായി എടുക്കാവുന്നതാണ്. സന്ധിവേദനയോടൊപ്പം സന്ധികള്‍ക്ക് വീക്കവും ചര്‍മത്തിന് ചൂടും ചുവപ്പും അനുഭവപ്പെടുക, രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ സന്ധികള്‍ക്ക് നീണ്ടുനില്‍ക്കുന്ന വഴക്കമില്ലായ്മ അനുഭവപ്പെടുക, വിശ്രമശേഷവും വേദന മാറാതിരിക്കുക, വേദനയോടൊപ്പം പനി, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാകുക തുടങ്ങിയവയൊക്കെ സന്ധിവാതരോഗത്തിന്റെ ലക്ഷണങ്ങളാണ്. രോഗലക്ഷണങ്ങളോടൊപ്പം ഉചിതമായ രക്തപരിശോധനയും എക്സ്റേ ഉള്‍പ്പെടെയുള്ള മറ്റു പരിശോധനകളും രോഗനിര്‍ണയത്തിനു സഹായകമാണ്. (ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ മെഡിസിന്‍ വിഭാഗം അഡീഷണല്‍ പ്രൊഫസറാണ് ലേഖകന്‍ )